കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ലക്ഷ്യം ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനവും സമ്പത്തുമാണെന്ന് റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര
തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോ ടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോ സമൂ ഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയാകുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഹിന്ദു ക്ഷേത്ര ങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ അടങ്ങി യ വിഡിയോ ക്ലിപ്പാണ് ചര്‍ച്ചയാകുന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസായ യു യു ലളിതിനും സമാനമായ അഭിപ്രായമുണ്ടെന്നും ഇന്ദു മല്‍ഹോത്ര പറയുന്നതായി വി ഡിയോയിലുണ്ട്. ഒരു കൂട്ടം ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ദു മല്‍ ഹോത്ര സംസാരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ക മ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ലക്ഷ്യം ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനവും സമ്പ ത്തുമാണെന്ന് ഇന്ദു മല്‍ഹോത്ര വിമര്‍ശിക്കുന്നു. പണത്തിനായി എല്ലായിടത്തും അ വര്‍ ഹിന്ദു ക്ഷേത്രങ്ങളെ ഏറ്റെടുക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം മാത്രമേ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഏറ്റെടുക്കാറുള്ളൂ. അതിനാല്‍ ഞാനും ജസ്റ്റി സ് ലളിതും ഇത് അനുവദിക്കില്ലെന്ന് പറഞ്ഞു'. പുറത്തുവന്ന വിഡിയോയിലെ ജ സ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വാക്കുകള്‍ ഇങ്ങനെ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പ രിപാലിക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് വ്യക്തമാ ക്കിയുള്ള 2020 ജൂലൈയിലെ വിധി ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഇന്ദു മല്‍ഹോത്ര യുടെ പ്രസംഗം. ഇന്ദു മല്‍ഹോത്രയും യു യു ലളിതും ഉള്‍പ്പെട്ട ബെഞ്ചിന്റേതായി രുന്നു ഈ വിധി. കേരള സര്‍ക്കാരിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അനുവദി ക്കപ്പെട്ടിരുന്ന അവകാശങ്ങള്‍ സംബന്ധിച്ച 2011ലെ കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് രാജകുടുംബമായിരുന്നു സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
Comments (0)