ഇനിയുള്ള കാലം ഇന്ത്യ ഇലക്ട്രിക് ഹൈവേകളുടേത്. നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി : സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹൈവേ കള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് കേന്ദ്ര റോഡ് ഗതാ ഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാ ര്‍ജിങ്ങ് എളുപ്പമാക്കുന്ന തരത്തിലായിരിക്കും ഇ-ഹൈവേ നിര്‍മിക്കുന്നത്. വൈ ദ്യുതോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഇന്ത്യയുടെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ആവ ര്‍ത്തിച്ചു. ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 'സൗ രോര്‍ജം, കാറ്റ് തുടങ്ങിയ ഊര്‍ജം അടിസ്ഥാനമാക്കിയുള്ള ചാര്‍ജിംഗ് സംവിധാന ങ്ങളെ സര്‍ക്കാര്‍ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ഇലക്ട്രിക് ഹൈവേകള്‍ വികസിപ്പിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്. അവ സൗരോര്‍ ജ്ജം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഇതിലൂടെ വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാര്‍ജിങ്ങും എളുപ്പമാകും,' നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ടോ ള്‍ പ്ലാസകള്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. ഇലക്ട്രിക് ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവര്‍ത്തിക്കുക. വാഹനങ്ങള്‍ ക്ക് വൈദ്യുതോര്‍ജം വിതരണം ചെയ്യുന്ന റോഡിനെയാണ് ഇലക്ട്രിക് ഹൈവേ എന്നു പറയുന്നത്. വൈദ്യുതിയില്‍ ഓടുന്ന ട്രെയിനുകള്‍ പോലെ ബസുകളും ട്രക്കു കളും കാറുകളുമെല്ലാം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കും. ഇത്തരം അടി സ്ഥാന സൗകര്യ വികസനങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക യും പുതിയ ബിസിനസ് അവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നുമെന്നും ഗഡ്കരി ഊന്നിപ്പറഞ്ഞു. സര്‍ക്കാര്‍ 26 ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎം ഗതി ശക്തി മാസ്റ്റ ര്‍ പ്ലാന്‍ പദ്ധതിക്കു കീഴിലാകും ഇവയുടെ നിര്‍മാണമെന്നും അത് ലോജിസ്റ്റിക് ചെ ലവുകള്‍ കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ജര്‍മനിയാണ് ഇലക്ട്രിക് ഹൈവേ ആ ദ്യമായി നിര്‍മിച്ചത്. റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ പെട്ടെന്നു തന്നെ റീചാര്‍ജ് ചെയ്യുപ്പെടുമെന്നതാണ് ഈ ഹൈവേയുടെ ഒരു പ്രധാന സവിശേഷത. അതേസമയം, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ആളുകള്‍ക്കുള്ള താല്‍പര്യം ഗ ണ്യമായി വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ സാമ്ബത്തിക വ ര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മൂന്ന് മടങ്ങ് ഉയര്‍ന്നതായി ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2022 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.18 ലക്ഷത്തിലധികം ഇലക്ട്രി ക് വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇതില്‍ 58,264 ഇരുചക്ര വാഹനങ്ങളും 59,8 08 മുച്ചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നു. ഐ സി ഇ (ഇന്റേര്‍ണല്‍ കമ്ബസ്ഷന്‍ എ ഞ്ചിന്‍) കാറുകളുടെ വില്‍പനയുടെ ഗണ്യമായി കുറയുകയും ചെയ്തു. ബാറ്ററിയു ടെ വില കുറയല്‍, മെച്ചപ്പെട്ട ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ധനവില വര്‍ദ്ധനവ് എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഇതിനു കാരണങ്ങളായി ചൂണ്ടിക്കാ ണിക്കപ്പെടുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാകുമെന്ന് മുന്‍പ് നിതിന്‍ ഗഡ്കരി പറ ഞ്ഞിരുന്നു.
Comments (0)