ആലുവ:: ശിവരാത്രി മണപ്പുറം കുത്ത ക ലേലത്തിനെടുത്ത സ്വകാര്യ കമ്പനി കരാർ ലംഘനം നടത്തി. ദിപാലങ്കാരങ്ങൾ പലതും ഇല്ലാതെ ഇരുട്ടിലായി ഇത്തവണ ത്തെ ആലുവ ശിവരാത്രി. പവിത്രതയും ആത്മീയാന്തരീക്ഷവും നഷ്ടപ്പെടുത്തി ഒരു വ്യാപാര മേള മാത്രമാക്കി മഹാദേവൻ്റെ തിരുസന്നിധിയെ അവഹേളിക്കുന്ന പ്രവർത്തനങ്ങൾ നടത്തി ഹൈന്ദവരെ അപമാനിക്കുകയും അവഗണിക്കുന്ന നടപടികളാണുണ്ടായതെന്ന ഭക്തരുടെ പ്രതിഷേധം വ്യാപകമാകുന്നു സാധാരണ നഗ രസഭ നേരിട്ടു ശിവരാത്രി മഹോത്സവം നടത്തുമ്പോൾ മണപ്പുറവും പരിസരവും ദീപങ്ങളാൽ അലംകൃതമായി രിക്കും. ഇതു വഴി പോലീസിനും ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കാനും സാധിക്കുമായിരുന്നു.ഇത്തവണ ബംഗ്ളുരു ആസ്ഥാന മായ സ്വകാര്യ കമ്പനി നഗരസഭ, ദേവസ്വം ബോർഡ് എന്നിവരിൽ നിന്നും മണപ്പുറം കുത്തക ലേലത്തിന് ഏറ്റെടുക്കുകയാ യിരുന്നു. നഗരസഭയും സ്വകാര്യ കമ്പനി യുമായുളള കരാർ പ്രകാരം പെരിയാറിനു കുറുകെ മണപ്പുറത്തേക്കുള്ള നടപ്പാലം, മാർത്താണ്ഡവർമ പാലം, തോട്ടക്കാട്ടുകര മിനി ടൗൺഹാൾ എന്നിവിടങ്ങളിൽ വൈ ദ്യുത ദീപാലങ്കാരം നടത്തണമെന്നതാണ്.കരാർ വ്യവസ്ഥകൾ എന്നാൽ ഇവിടങ്ങളിലൊന്നും ഇവർ ദിപാ ലങ്കാരം നടത്തിയില്ല. ആലുവയുടെ മുഖ മുദ്രയായ മാർത്താണ്ഡവർമ്മ പാലം ആദ്യമായാണ് ശിവരാത്രിക്ക് ദീപാലങ്കാര മില്ലാതെ ഇരുട്ടിൽ നിൽക്കുന്നത്. മണപ്പുറ ത്തേക്ക് ബലിതർപ്പണത്തിനായി വിശ്വാ സികൾ ഒഴുകിയെത്തുന്ന പെരിയാറിനു കുറു കെയുള്ള പാലവും കൂരിരിട്ടിലാണ്. ഏറ്റ വു മധികം വിശ്വാസികൾ ബലിതർപ്പണ ത്തിന് എത്തുന്നത് ഇതുവഴിയാണ്. പാലം ഇരുട്ടിലായതോടെ ഇന്നലെ തർപ്പണത്തി നു വന്നവർ മൊബൈൽ ഫോൺ ലൈറ്റുകളുമായാണ് ഇതിലൂടെ സഞ്ചരിച്ചത്.ദേശീയ പാതയോ ടു ചേർന്ന് തോട്ടക്കാട്ടുകരയിലെ പ്രിയദർ ശിനി ടൗൺ ഹാളും ഇരുട്ടു മൂടിയ അവ സ്ഥയിലാണ്. രണ്ടു വർഷത്തെ ഇടവേള ക്കുശേഷം നടക്കുന്ന മഹാശിവാരാത്രിയി ൽ നഗരം ദീപ പ്രഭയിൽ കുളിച്ചു നിൽക്കു ന്നതു കാണാൻ എത്തിയവർ നിരാശരാ യാണ് മടങ്ങിയത്. വിനോദ മേള കൊഴു പ്പിക്കുന്നതിൽ മാത്രമാണ് നടത്തിപ്പു കമ്പ നിയുടെ ശ്രദ്ധയെന്ന് വിശ്വാസികൾ പറയു ന്നു. ഭക്തർക്കുള്ള അടിസ്ഥാന സൗകര്യ ങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡി നും വീഴ്ച പറ്റിയതായി ആരോപണമുയർ ന്നിട്ടുണ്ട്. ഉറക്കമൊഴിക്കന്നതിന് എത്തിയ ഭക്തർ ഇരിക്കാൻ സ്ഥലമില്ലാതെ നിന്നു രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. ബംഗ് ളുർ കമ്പനിയുടെ വിനോദ മേള വിജയിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്നത്തിലായിരുന്നു നഗരസഭ. ഫൺ വേൾഡ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ ദീപാലങ്കാരം ഒഴിവാക്കിയിട്ടും അതിനെതിരെ പ്രതികരിക്കാൻ നഗരസഭ തയ്യാറായില്ല. കരാർ ലംഘനം നടത്തിയ കമ്പനിക്കും കരാറിൽ ഒപ്പുവച്ച നഗരസഭ സെക്രട്ടറിക്കുമെതിരെ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുമെന്ന് വിശ്വാസ സംരക്ഷണ സമിതി പ്രവർത്തകനായ മനോജ് കുമാർ പറഞ്ഞു.ഈ സ്വകാര്യ കമ്പനിക്ക് ചട്ടം ലംഘിച്ചു എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്ത മുനിസിപ്പൽ സിക്രട്ടറി ഇത് സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒളിച്ചുകളി നടത്തി തന്ത്രപൂർവ്വം സൗകര്യങ്ങൾ ചെയ്തു കൊടുത്തതിൽ ലഭിച്ച സാമ്പത്തിക നേട്ടങ്ങളെ കുറിച്ചും ചട്ടവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും പോലീസ് വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്, സുരക്ഷാ നടപടികൾക്കായ് വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ പോലും സാഹചര്യമൊരുക്കിയിരുന്നില്ല, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പോലീസ് ആസ്ഥാനത്തേക്കും നൽകിയിട്ടുണ്ട്
Comments (0)