മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ടി.എം, മജു വിന്, അംഗീകാരത്തിൻ്റെ തിളക്കം, വകുപ്പിന് ' അഭിമാനം
തിരുവനന്തപുരം: 2023ലെ, മുഖ്യമന്ത്രി എക്സെസിന് നൽകുന്ന മികച്ച സേവനത്തിന് ഉള്ള അംഗീകാരം ലഭിച്ചവരിൽ പള്ളിപ്പുറം "സി.ആർ.പി.ക്യാമ്പിൽ ക്യാൻറീൻ ഡപ്യുട്ടി കമ്മിഷണറായി സേവനം അനുഷ്ടിക്കുന്ന ശ്രീ ടി.എം, മജുവിന് ലഭിച്ചതിൽ പൊതു സമൂഹത്തോടൊപ്പം വകുപ്പും ആഹ്ളാദത്തിലാണ്, മികച്ച സേവനം കാഴ്ചവച്ച ഇരുപത്തിമൂന്ന് പേർക്കും മുഖ്യമന്ത്രിയുടെ അവാർഡ് ലഭിക്കുകയുണ്ടായി.2004-ൽ ഓഗസ്റ്റിൽ എക്സൈസ് വകുപ്പിൽ നേരിട്ടുള്ള നിയമനത്തിൽ എക്സെസ് ഇൻസ്പെക്ടറായി സേവനം തുടങ്ങിയ ശ്രീ മജുവിന് സേവന മികവിൻ്റെ പശ്ചാത്തലത്തിൽ 2021 ൽ അസി: കമ്മീഷണറായി പ്രൊമോഷൻ ലഭിക്കുകയുണ്ടായി, ഇൻവെസ്റ്റിഗേഷൻ, എസ്റ്റാബ്ലിഷ്മെൻ്റ്, ക്രൈം ബ്രാഞ്ചു് എന്നീ തലങ്ങളിലുള്ള സേവന കാലയളവിൽ നിരവധി കേസുകൾ കണ്ടെത്തി നടപടികൾ സ്വീകരികുവാൻ കഴിഞ്ഞു, സംസ്ഥാനത്തെ നാളിതുവരെ കണ്ടെത്തിയിട്ടുള്ള മേജർ എൻ, ടി പി.എസ്, ( ലഹരി വസ്തു 'വേട്ടയുമായി ബന്ധപ്പെട്ട 6 മേജർ കേസുകൾ മജുവിൻ്റെ നേതൃത്വത്തിലാണ് നിയമനടപടിക്ക് സാധ്യമായത്, 2.25 കിലോ ചരസ്,775 സ്‌പാമോ പ്രോക്സി വോൺ ക്യാപ് സൂളുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത് ശ്രദ്ധേയമായ കേസായിരുന്നു.,കോട് പ നിയമപ്രകാരം 96 കേസുകൾ, 18,000 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ തുടങ്ങി മുത്തങ്ങ അതിർത്തി ചെക് പോസ്റ്റ് സേവന കാലയളവിൽ വാഹന പരിശോധനക്കിടയിൽ വാഹനത്തിൽ ഒളിച്ചു കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക് തടികൾ, കുഴൽപണം, നികുതി വെട്ടിച്ച് കടത്തുന്ന സ്വർണം, മുതലായവ കണ്ടെത്തി അതാത് വകുപ്പുകൾക്ക് കൈമാറുക, ക്രൈംബ്രാഞ്ച് സേവന കാലയളവിൽ തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളിൽ പ്രതികളെ കണ്ടെത്തി കോടതി നടപടികളിൽ എത്തിക്കുക പിടികിട്ടാപ്പുള്ളികളെ അവരുടെ മാളങ്ങളിൽ ചെന്ന് പോലും കസ്റ്റഡിയിലെടുത്തു നിയമ നടപടികൾ സ്വീകരിക്കുക, ലഹരി ഉപയോഗങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്കിടയിലും പൊതു സമൂഹത്തിനും ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, ലഹരിക്കടിമകളായവരുടെ മോചനത്തിനും തുടർ ചികിത്സാ സംവിധാനമുൾപ്പെടെ പുനരധിവാസ പ്രക്രിയകൾക്കായ് സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ശ്രീ മജുവിന് സംസ്ഥാന സർക്കാരിൽ നിന്നും വിശിഷ്യ മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ച അംഗീകാരം സംസ്ഥാനത്തെ എക്സെസ് വകുപ്പിന് തന്നെ ലഭിച്ച അംഗീകാരമായി പൊതു സമൂഹം കരുതുന്നു.
Comments (0)