കുഴൽപണങ്ങളിലൂടെ നേതാവായി, സാമ്രാജ്യം സൃഷ്ടിച്ച നേതാക്കൾ പാർട്ടിക്ക് പുറത്താകുമോ.?ഇനിയും ഇവരെ അമിത് ഷായും മോഡിയും സംരക്ഷിക്കുമോ?
കൊച്ചി: ആയിരക്കണക്കിന് സാധാരണക്കാർ ജീവനും ജീവിതവും നൽകി വളർത്തിയ BJP എന്ന പ്രസ്ഥാനത്തിൻ്റെ അമരത്തേക്ക് വന്ന മുരളിധരനും, 'സുരേന്ദ്രനും നാൾക്കുനാൾ പാർട്ടിയെ മുച്ചൂടും നശിപ്പിച്ച് പാർട്ടിയോടൊപ്പം പാർട്ടി പ്രവർത്തകരെ അപമാനിച്ചും ഈ പ്രസ്ഥാനത്തെ നശിപ്പിച്ചു കൊണ്ടിരികുന്നത്, തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് കേന്ദ്ര നേതൃത്വം നൽകുന്ന പണം അടിച്ചുമാറ്റി കൊണ്ടാണെന്ന് പ്രവർത്തകർ പറഞ്ഞു തുടങ്ങിയതിൻ്റെ തെളിവാണ് കൊടകര കുഴൽപണ കേസെന്ന പാർട്ടിക്ക് അപമാനം ഉണ്ടാക്കിയ സംഭവത്തിൻ്റെ നിജസ്ഥിതി വെളിപ്പെടുത്തിയ മുൻ ഓഫീസ് സെക്രട്ടറി തീരുർ സതീഷിൻ്റെ വെളിപ്പെടുത്തൽ, കാൽക്കാശിന് വകയില്ലാതെ കാക്കി നിക്കറുമായി RSS ശാഖയിൽ വന്ന സുരേന്ദ്രൻ്റെ സ്വീകരണ മുറിയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ വ്യവസായികളിലൊരാൾ കടന്നു വരുന്നുണ്ടെങ്കിൽ അയാളുടെ തോളൊപ്പം എത്തി പാർട്ടി നേതാവും എത്തിപ്പെട്ടു എന്നതിൻ്റെ തെളിവാണ്, ഓരോ തെരഞ്ഞെടുപ്പുകളിലും കുഴൽപണമായും അല്ലാതെയും വരുന്ന തുകകൾ സ്വകാര്യ സ്വത്തായ് കൈകാര്യം ചെയ്യുക എന്ന ലക്ഷ്യമാക്കിയാകണം പരിണിതപ്രജ്ഞരും പാർട്ടിയെ സ്വജീവനായ് കൊണ്ടു് നടക്കുന്നവരും ആയ നിരവധി പേരെ വ്യക്തി ജീവിതത്തിലും രാഷ്ട്രിയ ജീവിതത്തിലും ഒറ്റപ്പെടുത്തിയും അപമാനിച്ചും അകറ്റി നിർത്തി കൊണ്ടിരിക്കുന്നത്, യഥാർത്ഥത്തിൽ കേന്ദ്ര എൻഫോഴ്സ്മെൻറ് വിഭാഗത്തേക്കൊണ്ട് പരിശോധന നടത്തേണ്ടത് ഒരു പണിയും ചെയ്യാതെ സഹസ്രകോടികൾ സമ്പാദിച്ച ഈ രാഷ്ട്രീയക്കാരുടെ വീടുകളിലാണ്, കേരളത്തിൽ ഇന്ന് വരെ നടന്നിട്ടു ള്ള കേന്ദ്ര ഏജൻസികളുടെ, സാമ്പത്തിക കുറ്റകൃത്യമുൾപ്പെടെ വില പറഞ് സംരക്ഷിക്കാൻ ഓടി നടന്നിട്ടുള്ളവർ പാർട്ടിയുടെ തന്നെ തലപ്പത്തുള്ളവരാണ്, കേന്ദ്രത്തിൽ വാജ്പേയ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് നടന്നിട്ടുള്ള പാർലമെൻ്റ് / നിയമസഭ, തിരഞ്ഞെടുപ്പുകളിലെ ആവശ്യങ്ങൾക്ക് കേന്ദ്ര നേതൃത്വം നൽകിയിട്ടുള്ള പണം ആരുടെയൊക്കെ പോക്കറ്റുകളിലേക്ക് മാത്രമായി ചെന്നിട്ടുണ്ട് എന്ന് ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിച്ചാൽ പുറത്ത് വരാവുന്ന സത്യങ്ങൾ ജനങ്ങൾ അറിഞ്ഞാൽ ഈ നേതാക്കളെ അമേധ്യം എറിഞ്ഞ് ആട്ടിപ്പായിക്കും, പാർട്ടി നേതൃത്വ സ്ഥാനങ്ങൾ തങ്ങളുടെ സ്വകാര്യ സ്വത്താക്കി അർമാദിക്കുകയാണിവർ, ഇപ്പോൾ കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിൽ പറന്ന് നടക്കുന്ന ഒരു വീഡിയോ, ബീഹാറിലെ ഒരു പാർട്ടിയിലെ കേരളത്തിലെ ഒരു വനിതാ നേതാവും, വടക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥിയുടെ പ്രിയതമയും, കാണിച്ചുകൂട്ടുന്ന ലീലാവിലാസങ്ങളാണ്, ഒരു ജില്ലയിൽ ഒരാളുപോലും ഇല്ലാത്ത സഖ്യകക്ഷി നേതാവിനെ പ്രധാനമന്ത്രിക്ക് മുമ്പിൽ വരെ കൊണ്ട് നിർത്തി ഫോട്ടോ എടുപ്പിച്ച് അത് വിറ്റ് കാശാക്കുന്നവരെ പോലും കൂടെ നിർത്തി പാർട്ടിക്ക് വേണ്ടി ജീവനും ജിവിതവും ഉഴിഞ്ഞുവച്ചവരെ അപമാനിച്ച് പുറത്ത് നിർത്തി പൊതുമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ണാക്കുന്നവരെ, അമിത് ഷായും, നരേന്ദ്ര മോഡിയും കാണുന്നില്ലേ എന്ന ചോദ്യത്തിന് ജനങ്ങൾ തന്നെ മറു പടി കൊടുക്കട്ടെ എന്നാണ് ഈ പ്രസ്ഥാനം ജീവനായി കൊണ്ട് നടക്കുന്നത്, അധികം വൈകാതെ ഇവർ നടത്തിയ കച്ചവടങ്ങളും കബളിപ്പിക്കലും വൈകാതെ പുറത്ത് വരുമെന്നും അത് പ്രകൃതി തന്നെ അവസരം ഒരുക്കുമെന്നുമാണ് പാർട്ടി പ്രവർത്തകർ വിശ്വസികുന്നത്, എല്ലാം വിശ്വാസമാണല്ലോ? വിശ്വസിപ്പിക്കലും.
Comments (0)