നികുതി വെട്ടിച്ച്, കടത്താൻ ശ്രമിച്ച രണ്ട് ടാങ്കർ യൂസ്ഡ് ഓയിൽ, ജി.എസ്, ടി.എൻഫോഴ്സ്മെൻ്റ് വിഭാഗം പിടി കൂടി,
കാക്കനാട്: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച രണ്ടു ടാങ്കർ യൂസ്ഡ് ഓയിൽ ജി. എസ്. ടി. എൻഫോഴ്സ്മെൻ്റ് വിഭാഗം പിടി കൂടി. ഇരുമ്പനം ഭാഗത്തുനിന്നുമാണ ര ണ്ടു ടാങ്കറുകളിലായി 40 ടൺ യൂസ്ഡ് ഓ യിൽ പിടികൂടിയത്. കൊച്ചിൻ ഷിപ്പ് യാർ ഡ്, നേവൽ ബേസ് എന്നിവിടങ്ങളിൽ നി ന്നു സംഭരിച്ചതാണ് ഇവ എന്ന് ചോദ്യം ചെ യ്യലിൽ ഡ്രൈവർമാർ പറഞ്ഞു. ഇതിനു ഇ-വെ ബിൽ, ഇൻവോയ്സ് എന്നിവ ഒ ന്നും തന്നെ ഉണ്ടായിരുന്നില്ല. കാസർഗോ ഡ് മടിക്കൈയിൽ പ്രവർത്തിക്കുന്ന പെ ട്രോ ലിവ് പെട്രോളിയം കമ്പനിക്കു വേ ണ്ടിയാണ് ഓയിൽ കടത്തിയതെന്നാണു വിവരം. വർഷങ്ങളായി ഇത്തരത്തിൽ നി കുതിവെട്ടിച്ച് ഓയിൽ കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ജി എസ് ടി എൻ ഫോ ഴ്സ്മെമെൻ്റ് ടീം 1 ആണ് വണ്ടികൾ പിടി കൂടിയത്. പിടി കൂടിയ ഉൽപ്പന്നത്തിന് 18 ശതമാനം നികുതി അടക്കേണ്ടതാണെന്ന് അധികൃതർ പറഞ്ഞു. പിടികൂടിയ ടാങ്കറു കൾ കളമശ്ശേരി പുതിയ റോഡിലെ കണ്ടയ്നർ ടെർമി നലിലേക്ക് മാറ്റി.
Comments (0)