"ചരിത്രം എന്നിലൂടെ" എന്ന പി.സി. തോമസി൯റെ പുസ്തകം കേരള ഗവർണർ പ്രകാശനം ചെയ്യുന്നു.
കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് രചിച്ച "ചരിത്രം എന്നിലൂടെ" എന്ന പുസ്തകത്തിൻറെ പ്രകാശനം ഏഴാം തീയതി (ഞായറാഴ്ച) 11 am ന് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. കേരള കോൺഗ്രസ് ചെയർമാൻ മുൻമന്ത്രി ശ്രീ പി.ജെ.ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ. ടി.തോമസ്, സാഹിത്യപ്രവ൪ത്തക സഹകരണ സംഘം (S. P. C. S) പ്രസിഡൻറ് അഡ്വക്കറ്റ് P. K. ഹരികുമാർ, എന്നിവർ പങ്കെടുക്കും. അഡ്വക്കറ്റ് മോൻസ് ജോസഫ് എംഎൽഎ ആമുഖപ്രസംഗം നടത്തും.
20 കൊല്ലം ലോക്സഭ അംഗമായിരുന്ന അവസരത്തിൽ ഉള്ള പല അനുഭവങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട് എന്നും, കേരളവുമായി ബന്ധപ്പെട്ട ചരിത്രപരമായ പല രാഷ്ട്രീയ കാര്യങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് എന്നും, കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ പി.സി.തോമസ് പറഞ്ഞു. തൻറെ പിതാവ് പി.ടി. ചാക്കോയെക്കുറിച്ചും, അദ്ദേഹത്തിൻറെ പ്രധാനമായ ചില രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും, പുസ്തകത്തിലുണ്ട്.
കേരളത്തിനു വേണ്ടിയും, കൃഷിക്കാർക്കും തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയും, വികസനത്തിന് വേണ്ടിയും ദേശീയ ലക്ഷ്യത്തോടെ പോരാടുവാൻ അദ്ദേഹത്തിൻറെ മരണശേഷം ശ്രീ കെ എം ജോർജ്ജി൯റെ നേതൃത്വത്തിൽ വ്യക്തമായ രാഷ്ട്രീയ നീക്കങ്ങൾ നടന്നതും, പുസ്തകത്തിൽ വിവരിച്ചിട്ടുണ്ടെന്നു തോമസ് പറഞ്ഞു.
പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോ൯സ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എം.പി. , സീനിയർ ജനറൽ സെക്രട്ടറി
പ്രൊഫസർ ഡോ. ഗ്രേസമ്മ മാത്യു (മുൻ പി എസ് സി മെമ്പർ), ഹൈപവർ കമ്മിറ്റി അംഗം എന്നിവർ പങ്കെടുക്കും.
Comments (0)