സ്വാശ്രയ കോളേജുകളിലെ ബി.പി.എല്‍ സ്‌കോളര്‍ഷിപ്: ഫീസ് നല്‍കാത്ത വിദ്യാര്‍ഥികളെ പുറത്താക്കരുത്-ഹൈക്കോടതി

സ്വാശ്രയ കോളേജുകളിലെ ബി.പി.എല്‍ സ്‌കോളര്‍ഷിപ്: ഫീസ് നല്‍കാത്ത വിദ്യാര്‍ഥികളെ പുറത്താക്കരുത്-ഹൈക്കോടതി

കൊച്ചി : സ്വാശ്രയ കോളജുകളിലെ ബി.പി.എല്‍ വിഭാഗം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ് പിന്‍വലിച്ച സാഹചര്യത്തില്‍ ഫീസ് നല്‍കാത്തതിന്റെ പേരില്‍ ഈ വിഭാഗം വിദ്യാര്‍ഥികളെ പുറത്താക്കരുതെന്ന്ഹൈക്കോടതി
 സ്‌കോളര്‍ഷിപ് പിന്‍വലിച്ച നടപടി ചോദ്യം ചെയ്തും ഭാവി സംബന്ധിച്ച് ആശങ്ക അറിയിച്ചും എം.ബി.ബി.എസ് വിദ്യാര്‍ഥികളടക്കം നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം. ഹര്‍ജികളില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്ന് ആഗസ്റ്റ് 28ന് പരിഗണിക്കാനായി മാറ്റി. ഈ കാലയളവില്‍ വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നാണ് നിര്‍ദേശം. സ്‌കോളര്‍ഷിപ് പിന്‍വലിച്ച സാഹചര്യത്തില്‍ ഫീസടക്കാത്തതിന്റെ പേരില്‍ കോളജില്‍നിന്ന് പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.