കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA ) എറണാകുളം ജില്ല പ്രസിഡന്റ് ആയി കെ.ജെ അജിത് നെ തിരെഞ്ഞെടുത്തു.

 കേരള പ്രൈവറ്റ്  ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA ) എറണാകുളം ജില്ല പ്രസിഡന്റ് ആയി കെ.ജെ അജിത് നെ  തിരെഞ്ഞെടുത്തു.
 കേരള പ്രൈവറ്റ്  ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA ) എറണാകുളം ജില്ല പ്രസിഡന്റ് ആയി കെ.ജെ അജിത് നെ  തിരെഞ്ഞെടുത്തു.

എറണാകുളം : കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA ) എറണാകുളം ജില്ല പ്രസിഡന്റ ആയി കെ.ജെ അജിത് നെ  തിരെഞ്ഞെടുത്തു .കേരളത്തിലെ  ട്രേഡ് യൂണിയൻ  സംഘടനയായ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) കേരളത്തിലെ മുഴുവൻ ഫാർമസിസ്റ്റ്കളുടേയും ക്ഷേമത്തിനും ഉയർച്ചക്കുമായി പ്രവർത്തിക്കുന്ന സംഘടനയാണ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസിസ്റ്റ്കളുടെ ചില പ്രധാന ആവശ്യങ്ങൾ മുൻനിറുത്തി കൊണ്ട് 2022 മാർച്ച് 23-ാ തിയതി  സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുകയാണ്. സ്വകാര്യ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, ഫാർമസിസ്റ്റുകളുടെ ക്ഷേമനിധിയും പെൻഷനും കാലോചിതമായി പരിഷ്ക്കരിക്കുക,  ഫാർമസിസ്റ്റ് PSC ലിസ്റ്റിൽ നിന്നുള്ള നിയമനം ത്വരിതപ്പെടുത്തുക, സ്വകാര്യ ഫാർമസിസ്റ്റുമാരെ ESI പരിധിയിൽ ഉൾപ്പെടുത്തുക എന്നി ആവശ്യങ്ങളാണ് KPPA മുന്നോട്ട് വയ്ക്കുന്നത്. ഈ സമരത്തെ പൂർണ്ണ വിജയത്തിലെത്തിക്കുവാൻ എല്ലാ ഫാർമസിസ്റ്റ്കളുടേയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് സംസ്ഥാന കമ്മിറ്റിക്കു വേണ്ടി ജില്ല പ്രസിഡന്റ് അജിത് കെ.ജെ  ആവശ്യപ്പെട്ടു. ഈ സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിക്കും. വിമഷമകരമായിരിക്കുന്ന കോവിഡ് കാലത്ത് വേതനം പുതുക്കി നിശ്ചയിക്കാൻ ഉടൻ തീരുമാനം ഉണ്ടാകണമെന്നും അജിത്. കെ.ജെ ആവശ്യപ്പെട്ടു  .KPPA  യിലുള്ളവർക്ക് മിനിമം വേതനം കൂട്ടിക്കിട്ടാൻ മന്ത്രി ശിവ ൻകുട്ടി ക്ക് ഇതിനു മുൻപ് നിവേദനം നല്കിയിട്ടുണ്ട്. അതുപോലെ സംഘടന ആവശ്യപ്പെട്ടുള്ള മിനിമം  ആവശ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടി സമര മുഖത്തേക്ക് ഇറങ്ങുന്നു