കെ.സുരേന്ദ്രന് പച്ചകൊടി വീശി, കേന്ദ്ര നേതൃത്വം, വിമതരെ നിരാശരാക്കി
തിരു: ബി.ജെ.പിയിൽ കുറെ കാലമായി ഉരുണ്ടു കൂടിയിരുന്ന വിമതശല്യം ഒതുക്കുന്നതിൻ്റെ ഭാഗമായി വിളിച്ചു ചേർത്ത സംസ്ഥാന നേതൃത്വ യോഗത്തിൽ നിന്ന് സുരേന്ദ്രൻ്റെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം എടുത്ത് മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന, ശോഭാ സുരേന്ദ്രൻ, കൃഷ്ണദാസ്, എം.ടി രമേശ്, എ.എൻ, രാധാകൃഷ്ണൻ പക്ഷത്തെ ശക്തമായ താക്കീത് നൽകി സുരേന്ദ്രന് ധൈര്യമായി മുന്നോട്ട് പോകാൻ ദേശിയ സിക്രട്ടറി ബി.എൽ, സന്തോഷിൻ്റെ നേതൃത്വത്തിൽ പൂർണ പിന്തുണ ലഭിച്ചു., കെ.സുരേന്ദ്രന് ഇനിയും പ്രസിഡൻ്റ് സ്ഥാനം പൂർത്തിയാക്കാൻ പതിനെട്ട് മാസം കാലാവധിയുണ്ടെങ്കിലും അതിന് ശേഷവും അദ്ദേഹത്തിന് തുടർന്ന് പോകാം എന്നുള്ള നിശബ്ദ സന്ദേശവും ഇതിലൂടെ വിമതർക്ക് ബോധ്യപ്പെട്ടു., വിമത വിഭാഗത്തിൻ്റെ പ്രതിഷേധങ്ങൾക്ക് കേന്ദ്ര നേതൃത്വം പുല്ലുവിലയാണ് കല്പിച്ചത്, നിലവിൽ സംസ്ഥാനത്ത് ഗ്രൂപ്പ് പ്രവർത്തനമല്ലാതെ പാർട്ടി പ്രവർത്തനം പാടെ ഇല്ലാതായിക്കഴിഞ്ഞതും, ജനകീയമായ ഒരു വിഷയങ്ങളിലും പാർട്ടി ഇടപെടുന്നില്ല എന്നതൊന്നും ചർച്ച ചെയ്യാതെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്നും പാർട്ടിയെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താൻ പറ്റുമോ എന്ന ചർച്ചയിലാണ് വിമതർക്ക് നേരെ വിരട്ടൽ തന്ത്രം പ്രയോഗിച്ചിരിക്കുന്നത്, BJP അധികാരത്തിൽ വരുന്നതിനായ്, കോൺഗ്രസ് സർക്കാർ ഇന്ധന വില നിയന്ത്രണം സ്വകാര്യ ഏജൻസികളെ എല്പിച്ചത് തിരിച്ചുപിടിക്കുമെന്ന പ്രധാന വാഗ്ദാനം പാലിക്കാൻ പറ്റിയില്ല എന്ന് മാത്രമല്ല കേന്ദ്ര സർക്കാർ ഓരോ ദിനവും ചില്ലറ വർദ്ധനവിലൂടെ ഇന്ധന വില സാധാരണക്കാരൻ്റെ നട്ടെല്ലുതകർക്കും വിധം കൂട്ടികൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ പൊതു സമൂഹത്തിൽ ഇറങ്ങി പാർട്ടി പ്രവർത്തനം നടത്തുന്നത് സ്വന്തം തടികേടാക്കുന്നതിന് കാരണമായേക്കാവുന്ന തിരിച്ചറിവും നേതാക്കളെ ഭയപ്പെടുത്തുന്നു., പതിവുപോലെ ആത്മീയതയെയും വിശ്വാസത്തെയും ചൂഷണം ചെയ്ത്, പാർട്ടി പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാമെന്ന ധാരണയിൽ ശബരിമലയിലെ വിഷയങ്ങളിൽ ചർച്ചകൾ നടത്തി സ്വയംകൃതാർത്ഥരായി സംസ്ഥാന BJP നേതൃത്യത്തിൻ്റെ യോഗം അവസാനിച്ചു.
Comments (0)