HRDS.india; അജി കൃഷ്ണൻ്റെ അറസ്റ്റ്, "വിറളി പിടിച്ചവരുടെ വേട്ടയാടൽ"

HRDS.india; അജി കൃഷ്ണൻ്റെ അറസ്റ്റ്, "വിറളി പിടിച്ചവരുടെ വേട്ടയാടൽ"

അന്താരാഷ്ടതലത്തിൽ NGO കൾക്ക് തന്നെ മാതൃകയായ് കേരളത്തിൽ പ്രവർത്തിക്കുന്ന എച്ച് ആർ ഡി, എസ്, ഇൻഡ്യ എന്ന സ്ഥാപനത്തിൻ്റെ പ്രധാന ചുമതലക്കാരനായ അജി കൃഷ്ണനെ കേരള പോലിസ് അറസ്റ്റ് ചെയ്തത്, സ്വപ്ന സുരേഷ് എന്ന സ്ത്രീക്കും കുടുംബത്തിനും അന്നവും അഭയവും ജീവിക്കാൻ ജോലി കൊടുത്തു എന്ന ഒറ്റ കാരണം മാത്രമല്ല, രാഷ്ട്രിയ പാർട്ടികളുടെ ചൂഷണ കേന്ദ്രമായ അട്ടപ്പാടിയിൽ പട്ടിപ്പാവങ്ങളായ ആദിവാസി സമൂഹങ്ങൾക്ക് വിടും, തൊഴിൽ സംസ്കാരവും വിദ്യാഭ്യാസവും നൽകി രാഷട്രീയക്കാരുടെയും മത കച്ചവടക്കാരുടെയും ചൂഷണത്തിൽ നിന്ന് വിടുതൽ നൽകി അവരെ അടിമത്വത്തിൽ നിന്ന് സ്വതന്ത്രമാക്കുന്നതിൻ്റെ അസഹിഷ്ണുത കൂടിയാണ്, ആദിവാസി യുടെ പേരിൽ വരുന്ന, വരുത്തുന്ന, ദശലക്ഷക്കണക്കിന് കോടികൾ പലരുടെയും സ്വന്തം കീശയിൽ പോയി കൊണ്ടിരുന്നത് എച്ച് ആർ ഡിഎസിൻ്റെ വരവോടെ നിലച്ചതും.

ആദിവാസികൾ അവരെ ചുഷണം ചെയ്തവരെ തിരിച്ചറിഞ്ഞതും ആക്രോശങ്ങൾക്ക് കാരണമായി, സുനാമിയുടെയും, ലൈഫ്മിഷൻ്റെയും പദ്ധതികൾ പോലും കൃത്യമായി നടപ്പാക്കാൻ കഴിയാത്തവർ ഈ NG0, ആയിരക്കണക്കിന് ആദിവാസികൾക്ക് സൗജന്യമായി വീടുകളും ജീവിത മാർഗങ്ങളും നൽകിയത് ഉൾകൊള്ളാനാകുന്നില്ല,

സ്വപ്ന ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ ' യാഥാർത്ഥ്യങ്ങൾ ഭരിക്കുന്ന മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റെയും സ്വസ്ഥത നശിപ്പിക്കുന്നതും ജയിലഴികൾ എണ്ണുന്നതിനും പര്യാപ്തമായ വസ്തുതകൾ അജി കൃഷ്ണൻ്റെ സ്ഥാപനത്തിൽ വച്ചു വെളിപ്പെടുത്തി എന്ന കാര്യമേ നടന്നിട്ടുള്ളു, സത്യം പറയാന്നുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, അടിയന്തരാവസ്ഥക്ക് ശേഷം മാധ്യമ സ്വാതന്ത്ര്യം,, അഭിപ്രായ സ്വാതന്ത്ര്യം, പാരസ്വാതന്ത്ര്യം എന്നിവ ഹനിക്കപ്പെട്ട സാഹചര്യം ഒരുപോലെ ഒരിക്കലും ഉണ്ടായിട്ടില്ല,

യാഥാർത്ഥ്യങ്ങളും, വസ്തുതകളും തുറന്ന് പറയുന്നവരെ വണ്ടിയിടിപ്പിച്ച് കൊല്ലുന്നു, ജയിലടക്കുന്നു., സൈബർ ഊച്ചാളികളെ കൊണ്ടി തെറി വിളിപ്പിക്കുന്നു കൊലവിളി നടത്തുന്നു, മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പോസ്റ്ററുകൾ ഒട്ടിക്കുന്നു.,

അസഹിഷ്ണുതക്കെതിരെ ഇരുപത്തിനാലു മണിക്കുറും വാചാലമാകുന്ന കമ്യൂണിസ്റ്റ്കൾ ഇപ്പോൾ കാണിക്കുന്ന ഭീകരത അസഹിഷ്ണുത, ഇവയെല്ലാമാണ് ഫാസിസം എന്നുള്ളത് എന്ന് മനസിലാക്കണം,, പാർട്ടിക്ക് വേണ്ടി വിടുപണി ചെയ്യാൻ ഉള്ള ഉപകരണമായി സംസ്ഥാന പോലീസിനെ ആക്കിയെടുത്തു.. ഷിബു എന്നDYFI ക്കാരൻ്റെ ആശ്രമത്തിന് തീയിട്ടെന്ന് പറഞ്ഞ് വർഗീയ കലാപത്തിന് കോപ്പ് കൂട്ടിയ അതിൻ്റെ ഉടമസ്ഥനായ സഖാവ് ഷിബുവിനെതിരെ ഒരു കേസ് പോലും പോലിസ് കേസെടുത്തിട്ടില്ല,, എടുത്താൽ തിരിഞ്ഞു കുത്തും എന്നറിയാം,,

ഒരു മുൻ ഡി.ജി.പി.യായ R ശ്രീലേഖ, പോലീസിലെ ഉന്നതർ ഉണ്ടാക്കിയ കള്ള തെളിവുകളെ പൊളിച്ചടുക്കി കൊണ്ടു വന്നപ്പോൾ അവരെയും അറസ്റ്റ് ചെയ്യാൻ നീക്കം, ക്രൈം നന്ദ കുമാറും, പാലാക്കാരനും,, ജയിലിൽ സഖാക്കളുടെ ചവിട്ടേറ്റു മരിക്കാതിരുന്നാൽ ഭാഗ്യം,, അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കൽ നടക്കുന്നു, സ്വതന്ത്ര്യനന്തര കേരളത്തിൽ ഉണ്ടായിരുന്ന എല്ലാ വ്യവസായങ്ങളെയും ചുമന്ന കൊടി കാണിച്ച് നശിപ്പിച്ച് കഴിഞ്ഞു.,

കേരളത്തിൽ നല്ല രീതിയിൽ നടക്കുന്ന എച് ആർ ഡി എസി നെ കൂടി ,നശിപ്പിച്ച് നാടുവിടിക്കുക ,ഇതാണ് സർക്കാരിൻ്റെ ലക്ഷ്യം, പക്ഷെ അജി കൃഷ്ണനും, എച്ച് ആർ ഡി എസും,, വെറെ ജനുസാണ്, അതിനെ ഇത്തരം ചെപ്പടിവിദ്യകൾ കൊണ്ട് തകർക്കാനാവില്ല, കാരണം ആയിരക്കണക്കിന് ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ മനസുകളിലെ ശാന്തി മന്ത്രമാണ്, എച്ച് ആർ ഡി.എസ്.