സ്വാമി വിവേകാനന്ദൻ

സ്വാമി വിവേകാനന്ദൻ

വിശ്വ വിജയിയായ വിവേകാനന്ദൻ / ചെറുപ്പം തൊട്ടെ എം പി വീരേന്ദ്രകുമാറിന്റെ പ്രസംഗം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ എഴുത്തും വായിക്കുക അതീവ ഹൃദ്യം തന്നെ അദ്ദേഹത്തിന്റെ സെക്രട്ടറി നന്ദേട്ടനുമായുള്ള ആത്മബന്ധം പലപ്പോഴും പല പ്രധാനപ്പെട്ട പ്രശ്നങ്ങളിലും എനിക്ക് വീരേന്ദ്രകുമാറിന്റെ സഹായം ലഭിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദനെക്കുറിച്ച് അദ്ദേഹം എഴുതിയ പുതിയ പുസ്തകം ഇപ്പഴാ ണ് വായിച്ച് തീർക്കാൻ സാധിച്ചത്. സന്യാസമെന്നാൽ ശാസ്ത്ര വിരുദ്ധമല്ലെന്ന് അമേരിക്കൻ ജനതയെ ബോധ്യപ്പെടുത്തിയ സ്വാമിജി മറ്റ് സന്യാസിമാരിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് പുസ്തകം മനസ്സിലാക്കി തരും എണ്ണൂറ് പേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ആശയ പ്രപഞ്ചമാണ് പുസ്തകം തുറന്നു വിടുന്നത്. ഭാരതാംബയുടെ നൊമ്പരമറിഞ്ഞ സ്വാമിജി സ്വന്തം അമ്മയുടെ മനസ്സറിഞ്ഞില്ല എന്ന് പരിതപിക്കുന്നു. വിവേകാനന്ദൻ എന്ന കവി, സംന്യാസി, പ്രഭാഷകൻ സഞ്ചാരി,മനുഷ്യൻ എന്നീ നിലകളിലെല്ലാം പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. കേവലം 39 കൊല്ലം മാത്രം ജീവിച്ച ഒരു മഹാമനീഷിയെ അറിയാൻ ഗ്രന്ഥരചന സഹായകമായിട്ടുണ്ട്.വീരേന്ദ്രകുമാറിന്റെ മഹത്തായ ഒരു കൃതിയായി, ഗിരിസമാനമായി വിവേകാനന്ദൻ സന്യാസിയും മനുഷ്യനും എന്ന പുസ്തകം നിലകൊള്ളും എന്നതിൽ തർക്കമില്ല, വിവേകാനന്ദസാഹിത്യ സർവസ്വം ഏഴുപുസ്തകങ്ങൾ നല്ല ബഹുവർണ്ണ ബ്രൈന്റിനോട് കൂടി ആയിരത്തി അറുനൂറ് രൂപ മാത്രമേശ്രീ രാമകൃഷണമം ഈടാക്കുന്നുള്ളൂ എന്നാൽ ഈ പുസ്തകം ആയിരം രൂപയാണ് വില, സാധാരണക്കാർക്ക് കൂടി വാങ്ങി വായിക്കാൻ അല്പം റിഡക്ഷൻ നല്കി പുസ്തകത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ മാതൃഭൂമി ശ്രമിക്കേണ്ടതാണ്.എസ് കെ