സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്‌നോളജി വകുപ്പും സംയുക്തമായി വികസിപ്പിച്ചെടുത്ത ഗര്‍ഭാശയ ക്യാന്‍സറിനെതിരെയുള്ള വാക്‌സിന്‍ ഇന്ത്യ ഇന്ന് പുറത്തിറക്കും
ഡല്‍ഹി : സെര്‍വിക്കല്‍ ക്യാന്‍സറിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ ഇന്ന് പുറത്തിറക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്‌നോളജി വകുപ്പും സംയുക്തമായണ് 'ക്വാഡ്രിവാലന്റ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍' വികസിപ്പിച്ചെടുത്തത്. ജൂലൈയില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വാക്‌സിനേഷന് അനുമതി നല്‍കിയിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്‌സിന്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഡല്‍ഹിയില്‍ പുറത്തിറക്കും. വാക്സിന്‍ 85-90 ശതമാനം വരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 9-14 വയസ് വരെയുള്ള പെണ്‍കുട്ടികളില്‍ രണ്ട് ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതോടെ ഭാവിയില്‍ ഇന്ത്യയിലെ ക്യാന്‍സര്‍ രോഗികളായ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയില്‍ വാക്സിന്‍ നല്‍കി തുടങ്ങി 30 വര്‍ഷത്തിന് ശേഷം ഒരൊറ്റ സെര്‍വിക്കല്‍ രോഗികളും ഉണ്ടാവില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മൂന്ന് അര്‍ബുദങ്ങളില്‍ ഒന്ന് സെര്‍വിക്കല്‍ ക്യാന്‍സറാണ്. ഒരു വൈറസ് കാരണമാകുന്ന അപൂര്‍വ ട്യൂമറുകളില്‍ ഒന്നാണ് ഇത്. സ്ത്രീകളില്‍ വരുന്ന ഗര്‍ഭാശയ മുഖത്തിലെ ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ലോകത്തിലെ അഞ്ചിലൊന്ന് കേസുകളും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പ്രതിവര്‍ഷം 1.23 ലക്ഷം പുതിയ കേസുകളും 67,000 മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
Comments (0)