വിമാനത്താവളത്തിലെ കോവിഡ് പരിശോധന: നികുതി ഒഴിവാക്കി കേന്ദ്രം; നിരക്ക് കുറഞ്ഞു
ന്യൂഡൽഹി • വിമാനത്താവളങ്ങളിലെ കോവിഡ് ആർടി–പിസിആർ പരിശോധനാ നിരക്കിലെ നികുതി കേന്ദ്ര സർക്കാർ ഒഴിവാക്കി. ഇതോടെ നിരക്ക് 1580 രൂപയാകും. നേരത്തേ ഇത് 2400 രൂപ മുതൽ മുകളിലേക്കായിരുന്നു. സർക്കാർ വിമാനത്താവളങ്ങളിലെ നിരക്കാണു പെട്ടെന്ന് കുറയുക. ഇതനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെ നിരക്ക് കുറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ തീരുമാനമെടുത്തിട്ടില്ല.



Author Coverstory


Comments (0)