വൈപ്പിന്‍ ബീച്ചുകളില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക്

വൈപ്പിന്‍ ബീച്ചുകളില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക്

ചെ​റാ​യി (എറണാകുളം): ബീ​ച്ചു​ക​ളി​ല്‍ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി പൊ​ലീ​സ്. ചെ​റാ​യി ബീ​ച്ചി​ലും സ​മീ​പ​ത്തെ കു​ഴു​പ്പി​ള്ളി, കോ​ണ്‍​വ​ന്‍​റ്, മു​ന​മ്ബം ബീ​ച്ചു​ക​ളി​ലും രാ​ത്രി ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പൊ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും അ​റി​യി​ച്ചു.

റി​സോ​ര്‍​ട്ടു​ക​ള്‍, ഹോം ​സ്​​റ്റേ​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി ആ​ഘോ​ഷ​ങ്ങ​ള്‍ ആ​കാം. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 31ന്​ ​വൈ​കീ​ട്ട്​ ആ​റോ​ടെ സം​സ്ഥാ​ന പാ​ത​യി​ല്‍​നി​ന്നും മു​ന​മ്ബം, ക​രു​ത്ത​ല, ര​ക്ത്വേ​ശ്വ​രി, കു​ഴു​പ്പി​ള്ളി, ചാ​ത്ത​ങ്ങാ​ട് തു​ട​ങ്ങി​യ എ​ല്ലാ ബീ​ച്ച്‌ റോ​ഡു​ക​ളും അ​ട​ച്ച്‌ പൊ​ലീ​സ് പി​ക്ക​റ്റ് ഏ​ര്‍​പ്പെ​ടു​ത്തും.

ആ​റി​ന്​​ശേ​ഷം ടൂ​റി​സ്​​റ്റു​ക​ളെ​യോ, വാ​ഹ​ന​ങ്ങ​ളോ ക​ട​ത്തി വി​ടി​ല്ല. റി​സോ​ര്‍​ട്ടു​ക​ളി​ല്‍ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്തി​ട്ടു​ള്ള ടൂ​റി​സ്​​റ്റു​ക​ളെ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ കാ​ണി​ച്ചാ​ല്‍ ക​ട​ത്തി​വി​ടും. പൊ​ലീ​സ് പി​ക്ക​റ്റ് പ്രാ​ദേ​ശി​ക ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കി​ല്ല.

നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച്‌​ സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ബീ​ച്ചി​ല്‍ ​നി​ന്ന്​ പൊ​ലീ​സ് എ​ല്ലാ സ​ന്ദ​ര്‍​ശ​ക​രെ​യും തി​രി​ച്ച​യ​ക്കും. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന​മ്ബം എ​സ്.​ഐ എ.​കെ. സു​ധീ​ര്‍ അ​റി​യി​ച്ചു.