നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം;ഒരു ജവാന് വീരമൃത്യു

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം;ഒരു ജവാന് വീരമൃത്യു

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനം. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

10 ജെ.എ.കെ. റൈഫിള്‍സ് യൂണിറ്റിലെ ഹവില്‍ദാര്‍ നിര്‍മല്‍ സിങ്ങാണ് വെടിവെപ്പില്‍ വീരമൃത്യു വരിച്ചത്.

ഹവീല്‍ദാര്‍ നിര്‍മ്മല്‍ സിങ് ധീരനായ സൈനികര്‍ ആയിരുന്നെന്ന് ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവത്യാഗത്തിനോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും സൈന്യം പ്രസ്താവയില്‍ കൂട്ടിച്ചേര്‍ത്തു.