മൈനിങ് & ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം വ്യാജ പരാതികൾ,,, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ,, ആശങ്കയിൽ

മൈനിങ് & ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം വ്യാജ പരാതികൾ,,, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ,, ആശങ്കയിൽ

തിരുവനന്തപുരം,,: സംസ്ഥാനത്തെ വ്യവസായ വകുപ്പിലെയും, മൈനിംഗ്,, ജിയോളജി വിഭാഗത്തിലെയും ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം വ്യാജ പരാതികളും കോടതി വ്യവഹാരങ്ങളും നൽകി, കൃത്യനിർവഹണം നടത്താൻ അനുവദിക്കാതെ മാനസികമായും, ഔധ്യോ ദികമായും പീഡിപ്പിക്കുന്ന കേരള എൻ, ജി, ഒ, ഫ്രണ്ടിൻ്റെ മുൻ സംസ്ഥാന സിക്രട്ടറി എന്നവകാശപ്പെടുന്ന മൂവാറ്റുപുഴ സ്വദേശി ബെന്നി സെബാസ്റ്റ്യൻ എന്ന ആളുടെ നിരന്തര ശല്യത്തിൽ വ്യവസായ വകുപ്പ് ഉൾപ്പടെ സർക്കാരിൻ്റെ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗസ്ഥരുടെ പ്രതിഷേധം ശക്തമാകുന്നു,, ഒരു ക്വാറി പ്രവർത്തിക്കണമെങ്കിൽ, വില്ലേജ്,, പഞ്ചായത്ത്തലം മുതൽ കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള എക്സ്പ്ലോസീവ് വിഭാഗം വരെയുള്ള വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണ പരിശോധനകൾ പൂർത്തിയാക്കി മാത്രം വേണമെന്നിരിക്കെ, മൈനിംങ്ങ്, ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ അനാവശ്യ ആരോപണങ്ങൾ വ്യക്തിപരമായും ഔധ്യോദികമായും ഉന്നയിച്ച് മാനസികമായി അധിക്ഷേപിക്കുന്നതിൻ്റെ പുറകിൽ ചില ഗൂഢ താത്പര്യങ്ങൾ ഉണ്ടെന്നാണ് കണക്കാക്കേണ്ടത്, തൻ്റെ താത്പര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യേഗസ്ഥരെയും മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള ഓഫിസ് അറ്റൻഡർ വരെ കൈകൂലിക്കാരും അഴിമതിക്കാരുമാണെന്ന് വരുത്തി തീർത്ത് ജീവിതത്തിൻ്റെ ഒരായുസു മുഴുവൻ വിജിലൻസ് കോടതികളിലും, പോലിസ് ഉദ്യോഗസ്ഥരുടെയും മുൻപിൽ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ചില വഴിക്കേണ്ടി വരുന്ന ഗതികേടാണ് ഇത്തരം വ്യാജ പരാതികളിലൂടെ ഉദ്യോഗസ്ഥർ അനുഭവിക്കേണ്ടി വരുന്നത്, കൂടാതെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം മോശക്കാരാണ് എന്ന് എഴുതിഫലിപ്പിക്കുന്ന മാധ്യമങ്ങളുടെ വിചാരണകളും, ഇത് പല ഉദ്യോഗസ്ഥരുടെയും മാനസിക ബുദ്ധിമുട്ടിലേക്കും കുടുംബ ജീവിതത്തെയും വരെ ബാധിക്കന്നതാണ്, പരിസ്ഥിതിവാദത്തിൻ്റെ പേരിൽ പരാതി നൽകി കൊണ്ടിരിക്കുന്ന ബെന്നി സെബാസ്റ്റ്യൻ ഒരു കരിങ്കൽ ക്വാറി നടത്താൻ അപേക്ഷ നൽകിയിരുന്നെങ്കിലും നിയമപരമായി അത് അനുവദിച്ചു നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കാതെയിരുന്നതുമായിരുന്നു ഇത്തരം പരാതികൾ നൽകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്, കേരളത്തിൽ വ്യവസായങ്ങൾ ഒന്നും വരരുതെന്നും, കേരളം തൊഴിലില്ലാത്തവരുടെയും വ്യവസായിക രഹിത സംസ്ഥാനം ആയിരിക്കണം എന്നും എന്നാലെ അരാജകത്വവും ദാരിദ്ര്യവും ഉണ്ടാവു എന്നും ആഗ്രഹിക്കുന്ന ചില വിധ്വംസക ശക്തികളുടെ പിൻബലവും പരാതിക്കാരന് പുറകിൽ ഉണ്ടെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്, കൂടാതെ പരിസ്ഥിതി പ്രേമത്തിൻ്റെ പേരിൽ അനധികൃതമായ് സമ്പാദിച്ച സ്വത്തുവിവരങ്ങളും അടുത്തിടെ ടിയാൻ നടത്തിയ അന്യസംസ്ഥാന യാത്രകളുടെയും ലക്ഷ്യങ്ങൾ സംസ്ഥാന ഇൻ്റലിജൻസിൻ്റെ നിരീക്ഷണത്തിലാണ്, സംസ്ഥാന വികസനത്തിനും നിർമാണ പ്രവർത്തനങ്ങൾക്കും  ഒഴിച്ചുകൂടാനാവാത്ത പാറക്കല്ലിൻ്റെ ഉത്പാദനവും വിപണനവും തടയുക വഴി വികസനത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും, സർക്കാർ ഉദ്യോഗസ്ഥർ എല്ലാം അഴിമതിക്കാരും കൈക്കൂലിക്കാരുമാണെന്ന, ഗുരുതര ആരോപണങ്ങളിലൂടെ സർക്കാർ സംവിധാനത്തെ ഒന്നടങ്കം അപമാനിക്കുന്ന ഇത്തരം പരാതിക്കാർക്കെതിരെ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് വരുംതലമുറയോടു കാണിക്കുന്ന നീതികേടായിരിക്കുമെന്നും ഇത്തരം കുത്സിത പ്രവർത്തനങ്ങളെ മുളയിലെ നുള്ളിക്കളയണമെന്നും സംസ്ഥാനത്തെ വ്യവസായ സംരഭകരും തൊഴിലന്വേഷകരും ഉദ്യോഗസ്ഥരും സർക്കാരിനോട് ആവശ്യപ്പെടുകയാണ്