ആലുവ അർബൻ സഹകരണ ബാങ്കിലെ തട്ടിപ്പും വെട്ടിപ്പും പുറത്തു കൊണ്ട് വരുന്ന അബ്ദുൾ മജീദ് അപകടത്തിൽപ്പെടുമോ?

ആലുവ അർബൻ സഹകരണ ബാങ്കിലെ തട്ടിപ്പും വെട്ടിപ്പും പുറത്തു കൊണ്ട് വരുന്ന അബ്ദുൾ മജീദ് അപകടത്തിൽപ്പെടുമോ?

ആലുവ: ആലുവ കേന്ദ്രമായുള്ള അർബൻ സഹകരണ ബാങ്കിലെ അഴിമതികളും കൃത്രിമങ്ങളും ഓരോന്നായി പുറത്ത് കൊണ്ട് വരുന്ന അബ്ദുൾ മജീദിനെയും കൃത്യമായ രേഖകൾ കണ്ടും പഠിച്ചും വാർത്തകൾ ചെയ്യുന്ന മാധ്യമ പ്രവർത്തകനും അപകട മരണം നേരിട്ടാൽ അത്ഭുതപ്പെടാനില്ല അധികൃതർക്ക് പരാതി നൽകിയാലും മാഫിയകളും ചില രാഷ്ട്രിയ പ്രമുഖരും യാതൊരു സാങ്കേതിക eയാഗ്യതയുമില്ലാതെ ഈ ബാങ്കിനെ ഭരിച്ചു മുടിപ്പിക്കുകയാണ്, കുറച്ച് നാൾ മുമ്പു് മജിദിൻ്റെ കാല്പാദത്തിൽ കരിങ്കൽ കൊണ്ട് ഇടിച്ച് കാലുകൾ നശിപ്പിച്ചു കളഞ്ഞിരുന്നു.മജീദ് ചെയ്ത കുറ്റം ബാങ്കിൽ നിക്ഷേപിക്കുന്നവരുടെ പണം പോകുന്ന വഴികളും ബാങ്കിൻ്റെ സ്വത്ത് നഷ്ടപ്പെടുന്നതും പുറത്ത് പറയുന്നു എന്നതാണ് കൃത്യമായ തെളിവിന് വിവരാവകാശം ഉപയോഗിച്ച് രേഖകൾ സ്വന്തമാക്കുന്നു എന്നതാണ്, ഏക്കറിന് 500 രൂപ പോലും ലഭ്യമാകാത്ത പാടശേഖരത്തിന് ദശലക്ഷങ്ങളാണ് ലോൺ നൽകിയിരിക്കുന്നത് ഇത് ഭരണസമിതിക്കാരുടെ തട്ടിപ്പാണ് ലോണെടുത്ത പണം തിരിച്ചടക്കാതെ ഇരിക്കയും സ്ഥലം ജപ്തി ചെയ്യുകയും ചെയ്യും അപ്പോൾ വിലയില്ലാത്ത പാട ഭൂമിക്ക് ലക്ഷങ്ങൾ ലഭിക്കുന്നു. ഇതിനായി വ്യാജരേഖകൾ ചമക്കുന്നു., ക്യാനഡയിൽ ഉള്ളയാളുടെ എന്ന പേരിൽ വ്യാജ പവർ ഓഫ് അറ്റോർണി തയ്യാറാക്കി ജീവനക്കാരിൽ ചിലരും ഭരണസമിതിയിലെ ചിലരും ചേർന്ന് കോടികൾ തട്ടിയെടുത്ത കേസ് കോടതിയിൽ നടക്കുന്നു ഇതെല്ലാം ചിലത് മാത്രം ഇതെല്ലാം കരുവന്നൂർ ബാങ്കിനെ വെല്ലുന്ന തട്ടിപ്പുകളാണ് ഇത് വെളിയിൽ വന്നാൽ പലരും നാറും, എന്തായാലും കേന്ദ്ര എൻഫോഴ്സ്മെൻ്റ് ഈ ബാങ്കിലെ ചില രേഖകൾ കയ്യിലാക്കിക്കഴിഞ്ഞു ഇനി മജീദിനെയോ ഇതു സംബന്ധിച്ച് വാർത്ത എഴുതുന്നവരെയോ ഇല്ലായ്മ ചെയ്താലും ഭരണസ്വാധീനവും പണവും ഉപയോഗിച്ച് പോലീസിനെ കൊണ്ട് കള്ളക്കേസ് എടുപ്പിച്ചാലും ക്രിമിനൽ പോലിസുകാരെ കൊണ്ട് ഉരുട്ടി കൊലപ്പെടുത്തിയാലും ആലുവ അർബൻ ബാങ്കിൽ പൊതുജനത്തിൻ്റെ പണം കട്ടെടുത്ത് സ്വന്തമാക്കി ഗോപുരങ്ങൾ പണിതയാളുകളും, കണക്ക് പറയേണ്ടി വരും, ഉപ്പു തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യും