ജി.എസ്.ടി വകുപ്പില്‍ വന്‍ തസ്തികകള്‍ സൃഷ്ടിച്ച് വഴിവിട്ട നിയമനത്തിന് നീക്കം
കൊച്ചി: സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിന്റെ തലപ്പത്ത് ഉന്നത തസ്തികകള്‍ സൃഷ്ടിച്ച് ഒരു ഡസനോളം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നീക്കം. അഡീഷനല്‍ കമീഷണര്‍, ജോയന്റ് കമീഷണര്‍ തസ്തികകളിലാണ് നിയമന നീക്കം. ഭരണപക്ഷത്തെ പ്രമുഖ നേതാക്കളാണ് ഇടതുപക്ഷ സംഘടന അനുഭാവികളായവരെ ഉന്നത സ്ഥാനത്തേക്ക് കയറ്റിവിടാന്‍ ശ്രമം നടത്തുന്നത്.
മൂല്യവര്‍ധിത നികുതി (വാറ്റ്) രീതിക്കു പകരം ജി.എസ്.ടി വന്നപ്പോള്‍ ചെക്ക്പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. അതുവഴി 130ഓളം ജീവനക്കാര്‍ വകുപ്പില്‍ അധികം വന്നു. അവരില്‍ കുറെപേരെ വിവിധ വിഭാഗങ്ങളിലായി വിന്യസിച്ചു. എന്നാല്‍, ഓഫിസ് അസിസ്റ്റന്റ് തസ്തികയിലും മറ്റുമുള്ള അമ്ബതോളം പേര് പ്രത്യേക തസ്തിക ലഭിക്കാതെ ബാക്കിയായി.
ഇവരില്‍നിന്ന് ടെസ്റ്റ് നടത്തി യോഗ്യത നേടുന്നവരെ ക്ലര്‍ക്ക്, ഇന്‍സ്പെക്ടര്‍, സെയില്‍സ് ടാക്സ് ഓഫിസര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമിക്കാന്‍ ജീവനക്കാരുടെ യൂനിയനുകളുമായി ധാരണ ഉണ്ടാക്കിയിരുന്നു. ആ നിയമനം വരുന്നതനുസരിച്ച് ഇപ്പോഴുള്ള ജീവനക്കാര്‍ക്ക് അര്‍ഹമായ ഉദ്യോഗക്കയറ്റം നല്‍കാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനം അട്ടിമറിച്ച്, വകുപ്പിന് ഗുണമില്ലാത്തതും വന്‍ സാമ്ബത്തിക ബാധ്യത വരുത്തുന്നതുമായ ഉയര്‍ന്ന തസ്തികകള്‍ സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
നേരത്തേ ധനമന്ത്രിതന്നെ ഇതിന് തടയിട്ടിരുന്നു. ഇപ്പോള്‍തന്നെ ഒരു കമീഷണര്‍, സ്പെഷല്‍ കമീഷണര്‍, മൂന്ന് അഡീഷനല്‍ കമീഷണര്‍മാര്‍ എന്നിവര്‍ കമീഷണറേറ്റില്‍ ഉണ്ട്. ഇതു കൂടാതെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ മൂന്ന് മേഖല ജോയന്റ് കമീഷണര്‍മാരും ജില്ലകളില്‍ 15 ജില്ല ജോയന്റ് കമീഷണര്‍മാരും (നികുതിവകുപ്പിന് മട്ടാഞ്ചേരിയും ഒരു ജില്ലയാണ്) കമീഷണര്‍മാരും ഉണ്ട്.
കൂടാതെ ജില്ലകള്‍ക്ക് െഡപ്യൂട്ടി കമീഷണര്‍മാരും അസിസ്റ്റന്റ് കമീഷണര്‍മാരും തലപ്പത്തുണ്ട്. ഇതുകൂടാതെയാണ് പ്രതിമാസം ഒന്നരലക്ഷത്തോളം ശമ്ബളം വാങ്ങുന്ന അഞ്ച് അഡീഷനല്‍ കമീഷണര്‍മാരെയും ഒരുലക്ഷത്തിലേറെ ശമ്ബളം വാങ്ങുന്ന എേട്ടാളം ജോയന്റ് കമീഷണര്‍മാരെയും നിയമിക്കാനുള്ള നീക്കം.
തെരഞ്ഞെടുപ്പിനു മുേമ്ബ സ്വന്തം ആളുകളെ നികുതിവകുപ്പിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കുക എന്ന ഗൂഢോദ്ദേശ്യമാണത്രേ നീക്കത്തിനു പിന്നില്‍. എല്ലാ വകുപ്പിലും തിരക്കിട്ടു പിന്‍വാതില്‍ നിയമനം നടക്കുന്നതിന് അനുബന്ധമാണ് ഇതും.
Comments (0)