സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സംസ്‌കൃത സര്‍വ്വകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിലേയ്ക്കാണ് നിയമനം. സംസ്‌കൃതത്തില്‍ എം. എയും യുജിസി നെറ്റ് അല്ലെങ്കില്‍ പിഎച്ച്. ഡിയുമാണ് യോഗ്യത. സംസ്‌കൃതത്തില്‍ ആധികാരികമായി എഴുതുവാനുള്ള കഴിവ് അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം. നിയമനം ഒരു വര്‍ഷത്തേയ്ക്കായിരിക്കും. പ്രായം 40 വയസില്‍ കൂടാന്‍ പാടില്ല. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10ന് കാലടിയിലുള്ള സര്‍വ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണെന്ന് സര്‍വ്വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8075928825.