ശുചിമുറി മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കൃഷി നശിച്ചു

ശുചിമുറി മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കൃഷി നശിച്ചു

ഹരിപ്പാട്: പാടശേഖരത്തില്‍ ശുചിമുറി മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കൃഷി നശിച്ചു. പള്ളിപ്പാട് കോയിക്കലേത്ത് കിഴക്ക് പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസം രാത്രി വലിയ തോതില്‍ ശുചിമുറി മാലിന്യം തള്ളിയത്. ഏകദേശം 30 സെന്റ് സ്ഥലത്തെ കൃഷി നശിച്ചു. പള്ളിപ്പാട് പറയങ്കേരി പാലത്തിനു സമീപം നിര്‍മാണത്തിലിരിക്കുന്ന വാട്ടര്‍അതോറിറ്റിയുടെ ജല ശുദ്ധീകരണ ശാലയ്ക്കു തൊട്ടടുത്ത പാടശേഖരത്തിലാണ് ശുചിമുറി മാലിന്യം തള്ളിയതു മൂലം കൃഷി നശിച്ചത്. വിത കഴിഞ്ഞു 20 ദിവസമായ പാടശേഖരമാണിത്.

പള്ളിപ്പാട് കോട്ടമുറി റോഡിന്റെ മിക്ക ഭാഗത്തും ഇരുവശവും പാടശേഖരമാണ്. ആള്‍താമസം കുറഞ്ഞ ഈ ഭാഗങ്ങളിലാണ് മാലിന്യം തള്ളുന്ന പ്രവണത കൂടുതലായി കാണുന്നത്.

കോഴിക്കടകളിലെ മാലിന്യം റോഡിന്റെ വശങ്ങളില്‍ തള്ളുന്നത് പതിവാണ്. ദുര്‍ഗന്ധം മൂലം യാത്രക്കാര്‍ക്ക് ഇതുവഴി പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ഇടപെട്ടാണ് മാലിന്യങ്ങള്‍ പലപ്പോഴും കുഴിച്ചു മൂടുന്നത്. പാലത്തില്‍ നിന്നു ആറ്റിലേക്ക് അറവുമാലിന്യങ്ങള്‍ തള്ളുന്നുമുണ്ട്.

രാത്രി വിവിധ സ്ഥലങ്ങളില്‍ നിന്നു വാഹനത്തില്‍ കൊണ്ടു വന്നാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പള്ളിപ്പാട് കോട്ടമുറി റോഡിന്റെ മിക്ക ഭാഗത്തും ഇരുവശവും പാടശേഖരമാണ്. ആള്‍താമസം കുറഞ്ഞ ഈ ഭാഗങ്ങളിലാണ് മാലിന്യം തള്ളുന്ന പ്രവണത കൂടുതലായി കാണുന്നത്. കോഴിക്കടകളിലെ മാലിന്യം റോഡിന്റെ വശങ്ങളില്‍ തള്ളുന്നത് ഇവിടെ പതിവാണ്. ദുര്‍ഗന്ധം മൂലം യാത്രക്കാര്‍ക്ക് ഇതുവഴി പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ഇടപെട്ടാണ് മാലിന്യങ്ങള്‍ പലപ്പോഴും കുഴിച്ചു മൂടുന്നത്. പാലത്തില്‍ നിന്നു ആറ്റിലേക്ക് അറവുമാലിന്യങ്ങള്‍ തള്ളുന്നുമുണ്ട്.