ജീവിത പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവകൃപ അനിവാര്യം:മോറാൻ മോർ അത്താനാസിയൂസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത
തിരുവല്ല: 'ജീവിത പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവകൃപ അനിവാര്യമാണെന്നും ദൈവത്തിന് അസാധ്യമായി ഒന്നുമില്ലയെന്നും ' മോറാൻ മോർ അത്താനാസിയൂസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത പ്രസ്താവിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ സഭ കേരള ഭദ്രാസന കൺവെൻഷൻ സമാപന സമ്മേളനത്തിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു സഭാ പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയൂസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത.
കോവിഡ് മഹാമാരി ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും അവയെ അതിജീവിക്കുവാൻ പൂർണ്ണമായ ദൈവാശ്രയം ഉണ്ടാകണമെന്നും മെത്രാപോലീത്ത കൂട്ടി ചേർത്തു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തോട്ടഭാഗം സെൻ്റ് മേരീസ് ഈസ്റ്റൺ ചർച്ചിൽ വെച്ച് നടത്തപെട്ട ത്രിദിന കൺവെൻഷൻ ബിഷപ്പ് മാത്യൂസ് മോർ.സിൽവാനിയോസ് എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. റവ.ഡോ.മോത്തി വർക്കി,റവ.ഡോ.ദാനിയേൽ ജോൺസൺ എന്നിവർ വചനപ്രഘോഷണം നടത്തി.
വിവിധ ദിവസങ്ങളിൽ ഫാദർ ഷിജു മാത്യു,
ഫാദർ റോബിൻ കണ്ടത്തിൽ ,
ഫാദർ ജോസ് കരിക്കം, ഫാദർ ജോൺ കെ മാത്യു,ഫാദർ ബിജു സോളമൻ ,ഫാദർ ബിജു എസ് തങ്കച്ചൻ എന്നിവർ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നല്കി. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് മാനേജർ ഫാദർ സിജോ പന്തപ്പള്ളിൽ, കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെൻ്റർ മാനേജർ ഫാദർ സജു തോമസ് ,സ്കൂൾ മാനേജർ ഫാദർ കെ.എ ജോർജ് എന്നിവർ മധ്യസ്ഥത പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.
ബി.ഇ.സി. ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു.ഫാദർ ഷിജു മാത്യൂ, ഫാദർ ബേബി ജോസഫ്, തോട്ടഭാഗം സെൻ്റ് മേരീസ് ഈസ്റ്റൺ ചർച്ച് ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്രമികരണങ്ങൾക്ക് നേതൃത്വം നൽകി.ബിഷപ്പ് മാത്യൂസ് മോർ.സിൽവാനിയോസ് എപ്പിസ്ക്കോപ്പയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൺവെൻഷൻ സമാപിച്ചു.
Comments (0)