വയനാട്ടിലെ പന്നി പനി, നെഞ്ചിടിപ്പ് അങ്കമാലിക്കാർക്ക്,

വയനാട്ടിലെ പന്നി പനി, നെഞ്ചിടിപ്പ് അങ്കമാലിക്കാർക്ക്,

അങ്കമാലി: മാനന്തവാടി തവിഞ്ഞാൽ കരി മാനിയിലെ പന്നിഫാമിൽ മൃഗങ്ങൾക്ക് പന്നിപ്പനി സ്ഥിതീകരിച്ചതോടെ സംസ്ഥാനത്ത് വളരെയധികം പന്നിവളർത്തലും ഉപയോഗമുള്ള അങ്കമാലിക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിച്ചിരിക്കയാണ്, ലക്ഷങ്ങൾ മുടക്കി പന്നിഫാം നടത്തുന്നവരും പന്നി ഇറച്ചി കഴിക്കുന്നവരും വളരെയെറെ ആശങ്കയിലാണ് മലയോരമേഖലകളിലെ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും വ്യാപകമായി പന്നികളെ വളർത്തുന്നുണ്ട് ഇതിൽ പലരും കൃത്യമായ ചട്ടങ്ങൾ പാലിച്ചും ലൈസൻസ് എടുക്കാതെയും പ്രവർത്തിക്കുന്നതിനാൽ അവർക്കൊന്നും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ സാധ്യതയില്ല, പട്ടണങ്ങളിൽ നിന്നുംഹോട്ടലുകളിലെ ഭക്ഷണവേയ്സ്റ്റുകളാണ് പലരും ഫാമിൽ പന്നികൾക്ക് ആഹാരമായി നൽകുന്നത് ചിലരാകട്ടെ രണ്ട് മൂന്ന് മാസം പ്രായമായ പന്നിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടിലെ വിദൂര ഗ്രാമപ്രദേശങ്ങളിൽ തുറന്ന സ്ഥലത്ത് മേയാൻ വിട്ട് പ്രായമാകുമ്പോൾ വീണ്ടും ഫാമിൽ കൊണ്ട് വന്ന് വില്ക്കുകയാണ് പതിവ്വ്, പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകർക്കോ, സിക്രട്ടറി മാർക്കോ ഇവരിൽ നിന്ന് കിട്ടുന്ന പാരിതോഷികം വാങ്ങി എടുക്കുന്നതല്ലാതെ ഭക്ഷണ യോഗ്യമായ പന്നിവളർത്തൽ ഒന്നും അവർക്ക് ബാധകമല്ല, എന്തായാലും അങ്കമാലിക്കാരുടെ പന്നിക്കറി കൾക്ക്, എന്തും സംഭവിക്കാം എന്ന നിലയിലാണ് കർഷകരോടൊപ്പം അത് കഴിക്കുന്നവരും ആശങ്കയിലാണ്