ജലീലേ, സോമനാഥ് ശര്‍മയെ അറിയുമോ?വായു ജിത്തിന്റെ ചോദ്യം വൈറലാവുന്നു.
കേരളത്തില്‍ നിന്ന് കാശ്മീര്‍ കാണാന്‍ പോയ കെ.ടി.ജലീല്‍ തന്റെ മനസിലിരിപ്പ് കാശ്മീരില്‍ ചെന്ന് പരസ്യമായ് പ്രകടിപ്പിച്ച് രാജ്യദ്രോഹികളുടെയും, വിഘടനവാദികളുടെയും കയ്യടി നേടാന്‍ ശ്രമിച്ച് രാജ്യസ്‌നേഹികളില്‍ നിന്ന് മുഖമടച്ച് അപമാനം ഏറ്റുവാങ്ങി രായ്ക്ക് രാമാനം കേരളത്തിലേക്ക് ഓടി രക്ഷപ്പെട്ട വിഘടനവാദം മനസില്‍ താലോലിച്ച് അവസരം കിട്ടുമ്പോള്‍ വേലി പൊളിച്ച് അപ്പുറത്ത് ഉള്ളവരെ ഇങ്ങോട്ട് കൊണ്ട് വന്ന് ഇവിടുള്ളവരെ ആട്ടപ്പായിക്കാന്‍ നടക്കുന്ന അഭിനവ രാജ്യ സ്‌നേഹിക്ക് മാധ്യമ പ്രവര്‍ത്തകനും ചരിത്രവിദ്യാര്‍ത്ഥിയുമായ യുവാവിന്റെ ജലീലിനോടുള്ള ചോദ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു.
ജലീലിന് ഒരു സോമനാഥ് ശര്‍മ്മയെ അറിയാമോ ? കുമാവോന്‍ റെജിമെന്റിലെ മേജറായിരുന്നു. നിങ്ങളുടെ ഭാഷയില്‍ ''ആസാദ് കശ്മീര്‍'' ഉണ്ടാക്കാന്‍ കടന്നുകയറിയ പാകിസ്താന്‍ ഭീകരര്‍ക്ക് ശ്രീനഗര്‍ വിമാനത്താവളം ഉപരോധിക്കാന്‍ അവസരം കൊടുക്കാതെ പോരാടിയ പട്ടാളക്കാരന്‍. ഏഴിനൊന്ന് എന്ന നിലയിലായിരുന്നിട്ടും വീരോചിതമായി പോരാടി അധിനിവേശക്കാരെ തടഞ്ഞു നിര്‍ത്തി അയാളും കൂടെയുള്ള ധീരസൈനികരും. പോസ്റ്റുകള്‍ തോറും ഓടി നടന്ന് ആയുധങ്ങള്‍ നല്‍കി പട്ടാളക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്‍കി. ഒടുവില്‍ ശത്രുവിന്റെ ഷെല്‍ ആക്രമണത്തില്‍ അദ്ദേഹം വീരമൃത്യു വരിച്ചു.. ധീരമായ ബലിദാനത്തിനു മുന്‍പ് അദ്ദേഹം ആര്‍മി കമാന്‍ഡിലേക്ക് ഒരു സന്ദേശമയച്ചിരുന്നു. ഞങ്ങള്‍ അവരെക്കാള്‍ എണ്ണത്തില്‍ വളരെ കുറവാണ്. പക്ഷേ സര്‍ ഞങ്ങള്‍ ഇവിടെനിന്നും ഒരു ഇഞ്ച് പോലും പിന്നോട്ടില്ല. അവസാന ശ്വാസം വരെ അവസാന റൗണ്ട് വെടിയുണ്ട വരെ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും. ശര്‍മ്മയും സൈനികരും നിലയുറപ്പിച്ചിരുന്ന പോസ്റ്റുകള്‍ കടന്ന് ഭീകരര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ സൈന്യം ഏല്പിച്ച ആഘാതം അവരുടെ മുന്നേറ്റം മന്ദഗതിയിലാക്കി. ശ്രീനഗര്‍ സംരക്ഷിക്കാനും കശ്മീര്‍ പാകിസ്താന്റെ ഭാഗമാകാതെ സംരക്ഷിക്കാനും ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞത് 24 കാരനായ ആ മേജറിന്റെ പോരാട്ട വീര്യം കാരണമാണ്. രാഷ്ട്രം അദ്ദേഹത്തിന് പരം വീരചക്രം നല്‍കി ആദരിച്ചു. ഏറ്റവും ഉന്നതമായ സൈനിക ബഹുമതി. മൂന്നു ദിവസം കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞത്. വികൃതമായിരുന്നു ആ ശരീരം. സ്വന്തം അമ്മക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍. നെഞ്ചിനോട് ചേര്‍ത്ത് വെച്ചിരുന്ന ഭഗവദ് ഗീതയുടെ നാലഞ്ച് പേജുകളും പിന്നെ പിസ്റ്റളിന്റെ തോലുറയുമായിരുന്നു തിരിച്ചറിയാന്‍ സഹായിച്ചത്. ആ ധീര സൈനികന്റെ ബലിദാനത്തെ പോലും മറന്നാണ് കെടി ജലീല്‍. നിങ്ങള്‍ വളരെ ലളിതമായി പാകിസ്താനിലേക്ക് ചേര്‍ക്കപ്പെട്ട ആസാദ് കശ്മീരെന്ന് ഇന്‍വെര്‍ട്ടഡ് കോമയില്‍ പറഞ്ഞത്. ഇന്ത്യന്‍ അധീന കശ്മീരെന്ന് നിങ്ങള്‍ വിശേഷിപ്പിച്ച ജമ്മുവും ലഡാക്കുമൊക്കെ നിലനിന്നത് ആ ധീര ബലിദാനം കാരണമാണ്... ഇല്ലെങ്കില്‍ മുഴുവന്‍ ഇന്‍വെര്‍ട്ടഡ് കോമയിലെ ആസാദ് കശ്മീരായേനെ. പിന്നെ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യം കൂടീ പറയാം. ആസാദ് കശ്മീര്‍ ഉണ്ടാക്കിയ പാക് ഭീകരര്‍-അതിന് വിലയായെടുത്തത് രജൗറിയിലും മിര്‍പൂരിലും കൂടി മാത്രം പത്തമ്പതിനായിരം ഹിന്ദുക്കളുടേയും സിഖുകാരുടേയും തലകളും കൂടിയായിരുന്നു. അവരുടെ സ്ത്രീകളുടെ ശരീരവും കൂടിയായിരുന്നു. പാകിസ്താനോട് ചേര്‍ക്കപ്പെട്ടെന്ന് വെറുതെ അങ്ങ് പറഞ്ഞു പോകരുത്. അങ്ങനെ വെറുതെ പറഞ്ഞു പോകാനുള്ളതല്ല അതൊന്നും. മറക്കാനുള്ളതല്ല. പൊറുക്കാനുമുള്ളതല്ല. ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമായിത്തന്നെ തുടരും. അങ്ങനെ അവിടെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പം. ആ മണ്ണ് ഇവിടെത്തന്നെയുണ്ടാകും. ഒപ്പം മനസ്സുള്ളവരും.ജലീല്‍ സ്ഥലം കാണാന്‍ പോയതല്ലേ ? പഴയ ചിന്തകള്‍ കൊണ്ട് പോയതൊന്നുമല്ലല്ലോ? തത്കാലം സ്ഥലമൊക്കെ കണ്ടിട്ട് പതിയെ ഇങ്ങ് പോന്നേക്ക്. രാഷ്ട്രീയ റൈഫിള്‍സിന് പണിയുണ്ടാക്കണ്ട!
Comments (0)