മലവേടര്‍ കോളനി നാഗരാജ ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചു
പത്തനംതിട്ട : അതിപുരാതനമായ റാന്നി കരികുളം മലവേടര്‍ കോളനിയിലെ നാഗരാജ ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. അടിച്ചിപ്പുഴ കച്ചേരിത്താഴുള്ള ഈ ക്ഷേത്രത്തിലെ നാഗരാജ പ്രതിഷ്ഠ അതിപുരാതനവും പ്രസിദ്ധിയുള്ളതുമാണ്, മംഗല്യതടസ്സം, വാസ്തു, മുതലായവയുമായ് ബന്ധപ്പെട്ട്. നിരവധി ഭക്തന്മാരുടെ ആശ്രയ ക്ഷേത്രമാണ്, കാര്യസിദ്ധിയുമായ് ഭണ്ഡാരത്തില്‍ സ്വര്‍ണതാലികള്‍ പ്രധാനമായും വഴിപാടായി ഇവിടെ ലഭിക്കാറുണ്ട് അതിനാല്‍ മോഷണ മുതലിന്റെ അളവിനെ കുറിച്ച് ഇതുവരെ കണക്കെടുക്കാനായിട്ടില്ല, വിവരം അറിഞ്ഞെത്തിയ റാന്നി പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട് പത്തനംതിട്ട ജില്ല പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷത്തിനായ് ആന്റി ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.
Comments (0)