അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.

തൃശ്ശൂർ: ഹ്യൂമൻറൈറ്റ്സ് ഓർഗനൈസേഷൻ and ചാരിറ്റബിൾ സൊസൈറ്റി (HRO CS) യുടെ നാഷണൽ ഓഫീസ് , ചേലക്കര , തൃശ്ശൂർ ഇൽ വച്ച് ഡിസംബർ പത്തിന് അന്താരാഷ്ട മനുഷ്യാവകാശ ദിനം ആചരിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരമാണ് മനുഷ്യാവകാശങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ഗൌരവമായി ചര്‍ച്ച ചെയ്തു തുടങ്ങിയത്. തുടര്‍ന്ന് 1948 ഡിസം 10നാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് എന്നാല്‍ യു.എന്‍ വിളംബരത്തിന് 76 വയസ്സ് തികയുന്ന 2024 ലും കോടിക്കണക്കിനാളുകള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് നരക തുല്യ ജീവിതം നയിക്കുന്നുണ്ടെന്നും അതിന് അറുതി വരുത്താൻ നമ്മളാൽ കഴിയുന്നത് നാം ഓരോരുത്തരും ചെയ്യണമെന്നും ചെയർമാന്റെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങിൽ വച്ച് HROCS ഇന്റർനാഷനൽ ചെയർമാൻ AMB. Dr.AM  മുസ്തഫ പട്ടാമ്പി യ്ക്കു കേരള സംസ്ഥാന പ്രസിഡന്റ് Hon: Dr. അബ്ദുൽ ഖാദർ മെത്തർ അദ്ദേഹത്തിന്റെ പേരിൽ ആലപ്പുഴ ജില്ലയിൽ ഉള്ള 90 സെന്റ് പുരയിടം വൃദ്ധ സദനം പണിയുന്നതിന്റെ ആവശ്യത്തിനായി കൈമാറി. പരിപാടിയിൽ നാഷണൽ ജനറൽ സെക്രട്ടറി Hon: Dr. നൗഷാദ് K ബീരാൻ , നാഷണൽ എക്സിക്യൂട്ടീവ് അംഗം Hon DR  അബ്ദുൽ മനാഫ് , സംസ്ഥാന ജനറൽ സെക്രട്ടറി സാബു സുൽത്താൻ, സംസ്ഥാന വനിതാ വിങ്ങ് പ്രസിഡന്റ്Hon.Dr  ഷാൻസി സലാം, എന്നിവരും മറ്റു സംസ്ഥാന സമിതി അംഗങ്ങളായ AV ജയപ്രകാശ്, പ്രസന്നകുമാർ, Hon: Dr. ഫസത്ത്, Hon: Dr. യൂസഫ് മഞ്ചേരി, സതീഷ് പട്ടാമ്പി, വത്സല, റംസിയ, സുലൈമാൻ കാളിയാറോട്, ഓഫീസ് സെക്രട്ടറി രമ്യാ രമേഷ് കൂടാതെ തമിഴ് നാട് നിന്നും കോവൈ യൂത്ത് വിങ് പ്രസിഡന്റ് ഹാരിസ് എന്നിവരും പങ്കെടുത്തു.