ഭാര്യയുടെ സന്തോഷത്തിന് അമ്മയെ കൊല ചെയ്തു, കേരളീയ കുടുംബിനികൾക്ക് അപമാനം
തിരുവനന്തപുരം: സാക്ഷര കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭാര്യയുടെ സന്തോഷത്തിനായി അമ്മയെ കൊല ചെയ്ത് മകൻ ആത്മഹത്യ ചെയ്തത് കേരളീയ കുടുംബങ്ങള്‍ക്ക് ഒന്നാകെ അപമാനവും ഞെട്ടലും ഉണ്ടാക്കിയ വാർത്തയാണ്. ഇത് വെറും ഒരു വാർത്തയായി വായിച്ചു പോകാതെ നമ്മുടെ ചുറ്റിലുമുള്ള ഓരോ കുടുംബത്തിലും ഇത്തരത്തിലുള്ള അവസ്ഥകൾ ആരും കാണാതെ പോകരുത്. ഒരു കുടുംബത്തിൽ ഭാര്യയായും ഭാര്യാമാതാവും, മകളും, മരുമകളും, അമ്മായിഅമ്മയും ആകുന്നത് സ്ത്രീയാണ്. കുടുംബത്തിലെ വിളക്ക് ആകേണ്ട സ്ത്രീ കുടുംബത്തിലെ കരിന്തിരികൾ ആയി പോകുന്നത് സാക്ഷര കേരളത്തിന് അപമാനമാണ്. ഒരു വീട്ടിലേക്ക് പുതുതായി കാൽ വെച്ച് കയറുന്ന സ്ത്രീകൾ മറ്റൊരു കുടുംബത്തിൽ നിന്ന് തന്നെയാണ് വരുന്നതെന്നും ഒരു വീട്ടിലെ ദീപം മറ്റൊരു വീട്ടിലേക്ക് തേജോമയമായി തെളിക്കാനാണ് വരുന്നതെന്നും ഉള്ള കാര്യം മറന്നുകൊണ്ട് മനസ്സു കൊണ്ടുള്ള പ്രവർത്തികൾ ആ വീടിനെ നരകതുല്യം ആക്കുകയാണ് ചില സ്ത്രീകള്‍. എല്ലാ വീട്ടിലും സൗന്ദര്യ പിണക്കങ്ങളും സ്വരച്ചേർച്ചകൾ ഇല്ലാതെയും ഉണ്ടാകും അത് പരിഹരിക്കുക എന്നതാണ് ഓരോ വീട്ടിലെയും സ്ത്രീകളുടെ ദൗത്യം. ഭർത്താക്കന്മാർ കുടുംബം പുലർത്താൻ രാവെന്നോ പകലെന്നോ കണക്കാക്കാതെ അദ്ധ്വാനിച്ച് ക്ഷീണിച്ച് കുടുംബത്തിലേക്ക് കയറിവരുമ്പോൾ അവർ അഭിമുഖീകരിക്കേണ്ടിവരുന്ന മാനസിക സമ്മർദ്ദം അനിർവചനീയമാണ്. ചിലരാകട്ടെ കടലിനും തീയ്ക്കും ഇടയിൽപ്പെട്ട അവസ്ഥയിലാണ്. ഭാര്യയെ ശാസിക്കുകയോ അച്ചടക്കം പഠിപ്പിക്കുകയോ ചെയ്താൽ ഭാര്യ പീഡനത്തിന് പോലീസ് സ്റ്റേഷനുകളും, കോടതികളും, ജയിലുകളും കയറി ഇറങ്ങേണ്ടി വരും. പുരുഷന്മാർ സമൂഹത്തിൽ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടതിന് അനുവദിക്കേണ്ടി വരുന്ന ത്യാഗം ചില്ലറയല്ലെന്ന് കൂടി ഭാര്യമാർ ചിന്തിക്കേണ്ടിയിരിക്കുന്നു. കുടുംബത്തിലെ ഛിദ്ര പ്രവർത്തനങ്ങളാൽ ഭാര്യയോ ,ഭർത്താവോ നഷ്ടപ്പെട്ടാൽ അവരുടെ കുട്ടികളുടെ ജീവിതം ഏത് സ്ഥിതിയിലാകുമെന്ന കാര്യം സമൂഹത്തിൽ നിന്ന് പഠിക്കാനുണ്ട് . അവർ നാളത്തെ നല്ല പൗരന്മാർ ആവുമെന്ന കാര്യം സ്വപ്നമാവുമെന്നത് കൂടാതെ സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ ശ്രേണിയിലേക്ക് എത്തുമെന്നുള്ളതും അതി വേദന ജനകമാണ്. ഒരു നല്ല പൗരനെ വാർത്തെടുക്കാൻ അടിസ്ഥാനപരമായി കുടുംബത്തിനാണ് ഉത്തരവാദിത്വം. കേവലം കുടുംബം എന്നത് ഭാര്യ ഭർത്യ ജീവിതം മാത്രമല്ല സമൂഹത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും നമ്മൾ നല്ല പൗരന്മാരെ സൃഷ്ടിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഓരോ അമ്മമാർക്കും ഉണ്ട്. അതുകൊണ്ടാണ് കുടുംബത്തിലെ വിളക്കാണ് സ്ത്രീ എന്നതും ആ വിളക്ക് ഈ രാജ്യത്തിന്റെ വെളിച്ചം ആകുന്നതും. വീടുകളിൽ ഉണ്ടാകുന്ന വിഷയങ്ങൾ ഊതിവീർപ്പിച്ച് അഗ്നിയായി പടർത്താതെ ശാന്തിയും സമാധാനവുമായി ഓരോ വിഷയങ്ങളും തുറന്നു ചർച്ചചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഓരോ വീട്ടമ്മയും പ്രതിജ്ഞ സന്നദ്ധമാണ്. അത് നിങ്ങളുടെ വീടിന് മാത്രമല്ല സമൂഹത്തിനും, രാജ്യത്തിനും, സമാധാനവും ശാന്തിയും കൈവരുത്തും.
- ലേഖിക : അജിതാ ജയ്ഷോര്‍ - കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍റെ സംസ്ഥാന രക്ഷാധികാരികൂടിയാണ്
Comments (0)