പട്ടികജാതി വിഭാഗ വിദ്വാർത്ഥികളുടെ തടഞ്ഞുവച്ച ഗ്രാൻ്റ് ഉടൻ നൽകണം,, ജനാധിപത്യ മഹിളാ സമിതി
കൊച്ചി: പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായ് ലഭിച്ചുകൊണ്ടിരുന്ന ഇ-ഗ്രാൻ്റ് എത്രയും പെട്ടെന്ന് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാ സമിതി സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു, കോവിഡ് കാലഘട്ടത്തിൽ സാമ്പത്തികമായി തീരെ നിവൃത്തി ഇല്ലാതെ കഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് കുട്ടികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാൻ്റ് ഒരു പരിധി വരെ ആശ്വാസമായിരുന്നു.എന്നാൽ കൃത്യമായി മാസമാസം ഭാരിച്ച തുക ശമ്പളമായി ലഭിക്കുന്ന ചില ഉദ്യോഗസ്ഥർക്ക് ഈ വിഭാഗങ്ങളോട് പുഛവും അവഹേളനവുമാണ് അതിനൊരു മാറ്റം വന്നേ തീരു കേരളത്തിൽ പ്രൊഫഷണൽ കോളേജിലടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗ്രാൻ്റ് വഴി ഉന്നത പഠനം സാധ്യമാകുന്നുള്ളതാണ് അവരെ സംബന്ധിച്ച് ഹോസ്റ്റൽ ഫീസ് സെമസ്റ്റർ എന്നിവക്ക് ഇത് ആശ്വാസകരമാണ് ഒന്നര വര്ഷമായി ഈ ഗ്രാൻ്റ് ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം കാരണം ചുവപ്പ് നാടയിൽ ഉടക്കി വച്ചിരിക്കയാണ് കോളേജിൻ്റെ അക്കൗണ്ടിലേക്കാണ് ഈ തുക വരുന്നത് അധ്യയന വർഷം അവസാനിക്കാൻ വിരലിലെണ്ണാൻ മാത്രമേ ദിവസങ്ങളുള്ളു, അതു കൊണ്ട് സർക്കാർ ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നടപടി സ്വീകരിച്ച് ഈ വിഭാഗത്തെ 'സംരക്ഷിക്കണമെന്ന് കൊച്ചിയിൽ കൂടിയ ജനാധിപത്യ മഹിളാ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗത്തിൽ സംസ്ഥാന ചെയർപെഴ്സൺ അജിതാ ജയ്ഷോർ, നീനാ എസ് ഗിരി, എന്നിവർ പങ്കെടുത്തു
Comments (0)