അജിത് ഡോവൽ, IPS, നെ ഉന്നമിട്ടു,,
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ലക്ഷ്യമിട്ടിരുന്നതായി പിടിയിലായ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍. ഈമാസം ആറിന് അറസ്റ്റിലായ ഷോപ്പിയാന്‍ സ്വദേശിയായ ജെയ്‌ഷെ ഭീകരന്‍ ഹിദായത്തുല്ല മാലിക്കില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഡോവലിനെ ലക്ഷ്യമിട്ടുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ഭവനിലും, ഡല്‍ഹിയിലെ മറ്റിടങ്ങളില്‍ വച്ചും ഗൂഢാലോചനകള്‍ നടന്നുവെന്നാണ് ഭീകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഡോവലിന്റെ ഓഫീസിന്റെയും വീടിന്റെയും സുരക്ഷ കൂട്ടിയിട്ടുണ്ട്.2019 മേയ് 24ന് ശ്രീനഗറില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയെന്നും, അജിത് ഡോവലിന്റെ ഓഫീസും സുരക്ഷാ സന്നാഹങ്ങളും വീഡിയോയില്‍ പകര്‍ത്തിയ ശേഷം വാട്‌സാപ്പ് വഴി പാകിസ്ഥാനിലുള്ളവര്‍ക്ക് അയച്ചുകൊടുത്തിരുന്നതായും ഹിദായത്തുല്ല മാലിക് അന്വേഷണ സംഘത്തോട് പറഞ്ഞു. കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ ചാവേര്‍ ആക്രമണത്തിന് മാലിക് കാര്‍ തന്നെന്നും, നവംബറില്‍ ജമ്മു കാശ്മീര്‍ ബാങ്കില്‍ നിന്ന് 60 ലക്ഷം കൊള്ളയടിച്ചതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.



Author Coverstory


Comments (0)