പഞ്ചദിന ധന്വന്തരി യാഗത്തിൽ രണ്ടാം ദിവസം മഹാ ചണ്ഡികാ യാഗം നടന്നു

പഞ്ചദിന ധന്വന്തരി യാഗത്തിൽ രണ്ടാം ദിവസം മഹാ ചണ്ഡികാ യാഗം നടന്നു
പഞ്ചദിന ധന്വന്തരി യാഗത്തിൽ രണ്ടാം ദിവസം മഹാചണ്ഡികായാഗം നടന്നു പാലക്കാട് :പിരായിരി പുല്ലുക്കോട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന പഞ്ചദിന ധന്വന്തരി യാഗം രണ്ടാം ദിവസം മഹാ ചണ്ഡികാ യാഗം നടന്നു.രാവിലെ എട്ടു മണിക്ക് കൊല്ലൂർ ശ്രീ മൂകാംബിക ദേവി ക്ഷേത്രം തന്ത്രിയും യാഗാചര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡിക ഹോമകുണ്ഠത്തിൽ അഗ്നി തെളിയിച്ചു. യജമാനനും യജമാന പത്നിയും വിധിപ്രകാരം ഉപവിഷ്ഠരായത്തോടെ മന്ത്രോച്ചാര ണങ്ങളുടെ അകമ്പടിയോടെ ചണ്ഡികാ യാഗം ആരംഭിച്ചു.യാഗത്തിൽ കുമാരി പൂജ, സുമംഗലി പൂജ,സകല പാപകർമ്മങ്ങളുടേയും മോചനത്തിനും സർവ്വാഭിവൃത്ധിക്കുമായുള്ള പ്രത്യേക പൂജകളും നടന്നു.24 ആയുർവേദ ഔഷധക്കൂട്ട് ചേർത്ത് സ്വയം യാഗാങ്നിയിൽ ഹോമിക്കാൻ ഭക്തജനങ്ങൾക്കും അവസരം നൽകി. മുതലമട സ്നേഹം ട്രസ്റ്റ്‌ ചെയർമാൻ സുനിൽ സ്വാമി യാഗശാലയിൽ എത്തി യാഗ ആചാര്യൻ രാമചന്ദ്ര അഡികയെ പൊന്നാട അണിയിച്ച് ആദരിച്ചു. യാഗശേഷം ഉച്ചക്ക് 12 ന് മാതൃസദസ്സ് നടന്നു. ഭാഗവതത്തിന്റെ പശ്ചാത്തലത്തിൽ അമ്മയുടെ മാതൃഭാവ സവിശേഷതകളെക്കുറിച്ച് പ്രഭാഷണം നടത്തി. പാറക്കൽ രാമചന്ദ്രമേനോൻ അധ്യക്ഷത വഹിച്ചു. ഉച്ചക്ക് അന്നദാനം നടന്നു. വൈകുന്നേരം 6.30 ന് മൂകാംബിക ദേവി പൂജയോടെ മൂന്നാം ദിനം യാഗ പരിപാടികൾ സമാപിച്ചു. .... യാഗ കാര്യപരിപാടികൾ-നാലാം ദിവസം 2023 ഏപ്രിൽ 8 ശനി ( 1198 മീനം 25)--മഹാരുദ്രായാഗം രാവിലെ 5.30 ന് മഹാ ഗണപതി ഹോമം 7.00ന് അഷ്ടപതി 8.00ന് --മഹാ രുദ്രായാഗം 11 ന് മഹാ ദീപാരാധന ഉച്ചക്ക് 12 ന് അന്നപൂർണ്ണേശ്വരി പൂജ 12.15 ന് ആദ്മീയ സദസ്സ് 12.30 ന് അന്നപ്രസാദ വിതരണം 1മണി മുതൽ ആത്മീയസദസ്സ്. മുഖ്യ പ്രഭാഷണം : ഭാഗവത ആചര്യ ലക്ഷ്മി എസ്.മേനോൻ. വിശിഷ്ടാഥിതി :ജയചന്ദ്രമേനോൻ. 6.30 ന് ശ്രീ മൂകാംബിക ദേവി പൂജ