500 കോടിയിലധികം സമാഹരിച്ച "ഇറിഡിയം: തട്ടിപ്പിൽ, രാഷ്ട്രീയക്കാരും കുടുംങ്ങും, അമിത് ഷായുടെയും "മോദി;യുടെയും പേരുകൾ ദുരുപയോഗപ്പെടുത്തി

500 കോടിയിലധികം സമാഹരിച്ച "ഇറിഡിയം: തട്ടിപ്പിൽ, രാഷ്ട്രീയക്കാരും കുടുംങ്ങും, അമിത് ഷായുടെയും "മോദി;യുടെയും പേരുകൾ ദുരുപയോഗപ്പെടുത്തി

തൃശൂർ: തൃശൂർ കേന്ദ്രീകരിച്ച് ഏതാനും വർഷങ്ങളായി നടത്തി കൊണ്ടിരിക്കുന്ന "ഇറിഡിയം " തട്ടിപ്പിലെ പങ്കാളികളായ കേന്ദ്ര ഭരണ പാർട്ടിയിലെ ചില കച്ചവടക്കാരും കേന്ദ്ര ഭരണത്തിൽ പങ്കാളികളും ഒരു ജില്ലയിൽ നാലാൾ തികച്ചും ഇല്ലാത്തതുമായ സഖ്യകക്ഷി നേതാക്കളും അതിൽ ആൺ പെൺ വ്യത്യാസമില്ലാതെയുള്ള നേതാക്കൻമാരും ആത്മീയത കച്ചവടമാക്കിയ ചില " ആസാമിമാരും ചേർന്നാണ് ഈ കച്ചവടത്തിൽ ആളെ കൂട്ടി കോടികൾ കബളിപ്പിച്ചെടുത്തിട്ടുള്ളത്, എല്ലാവരും അമിത് ഷായുടെയും മോഡിയുടെയുടെയും വളരെ അടുത്ത ആളുകളാണ് അത് തെളിയിക്കാൻ അവരോടൊന്നിച്ചുള്ള ഫോട്ടോകളും സംഘടിപ്പിച്ച് പ്രചരിപ്പിച്ചിട്ടുണ്ട്, മോഡി യോടൊപ്പം ഫോട്ടോയെടുക്കാൻ ഇവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതും പാർട്ടിയിലെ ചില വേണ്ടപ്പെട്ട സ്ഥാനത്തിരിക്കുന്നവരാണ്, കോട്ടയം, തിരുവനന്തപുരം എറണാകുളം കോഴിക്കോട് എന്നിവിടങ്ങളിലുള്ള ചിലരാണ് ഇതിൻ്റെ സൂത്രധാരർ, ഇത് ഹിന്ദു ഫണ്ടാണ്, ഇത് ട്രേഡ് ഫണ്ടാണ്, ഹിന്ദുക്കൾക്ക് മാത്രമേ കൊടുക്കു, ഹിന്ദു ആശ്രമങ്ങൾക്കേ കൊടുക്കു എന്നെല്ലാമുള്ള തള്ളലിലൂടെയാണ് ആളുകളെ കബളിപ്പികുന്നത് ഉദാഹരണത്തിന് അഞ്ചു് ലക്ഷം മുടക്കിയാൽ രണ്ട് കോടി വരെ ഒരു മാസത്തിനുള്ളിൽ നൽകുമെന്ന് പറഞ്ഞ് 5000 മുതൽ 50 ലക്ഷം വരെ മുടക്കി 3 G ആയവരുണ്ട്, ഹിന്ദു ഫണ്ടായതിനാൽ മുസ്ലിമിന് കൊടുക്കില്ല അതിനാൽ മുസ്ലിം സമുദായത്തിൽപ്പെട്ടെ ആളുകൾ കുറച്ചെപറ്റിക്കപ്പെട്ടിട്ടുള്ളു, ഹിന്ദുക്കളും കൃസ്താനികളുമാണ് കൂടുതൽ കബളിക്കപ്പെട്ടിട്ടുള്ളത്, പലരുടെയും കയ്യിൽ നിന്ന് ഏജൻറായി ലക്ഷങ്ങൾ വാങ്ങി മുകളിലേക്ക് നൽകിയ സ്ത്രീകളടക്കമുള്ള നിരവധി പാവങ്ങൾ ആത്മഹത്യയുടെ വക്കിലാണ്, ഈ തട്ടിപ്പിൽ സംസ്ഥാന സർക്കാരിന് നഷ്ടങ്ങളൊന്നുമില്ലെങ്കിലും കേന്ദ്ര സർക്കാരിൻ്റെയും പ്രധാനമന്ത്രിയുടെയും, അമിത് ഷായുടെയും നിർമലാ സീതാരാമൻ്റെയും പേരുകൾ ദുരുപയോഗപ്പെടുത്തിയാണ് ഈ കച്ചവടത്തട്ടിപ്പുകൾ നടത്തുന്നത്, അതിനായ് നെറ്റിയിൽ കനത്തിൽ കുറിയും കൈയിലും മറ്റു കെട്ടാവുന്നിടത്തെല്ലാം കുറെ ചരടും കെട്ടി നടക്കുന്ന കുറെ അഭിനവ നേതാക്കൻമാർ ആഡംബരമായി ജീവിക്കുന്നത് തന്നെ ഇത്തരം തട്ടിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ പാർട്ടിയിലെ ചില നേതാക്കൻമാർക്ക് പങ്കാളിത്വവും അറിവും ഉള്ളതിനാൽ തട്ടിപ്പിൻ്റെ വ്യാപനം അനായാസം തുടരുന്നു - നിലവിൽ സംസ്ഥാന പോലീസ് ഈ തട്ടിപ്പ് അന്വേഷിക്കുന്നുണ്ടെങ്കിലും മുൻകാല അനുഭവങ്ങൾ വച്ച് ഒന്നും സംഭവിക്കില്ല എന്നുറപ്പാണ്, ഇതിൽ കൃത്യമായ് നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ് കാരണം അപകീർത്തിപ്പെടുന്നത് പ്രധാനമന്ത്രിയുടെയും കേ ന്ദ്ര ആഭ്യമന്ത്രിയുടെയും, സാമ്പത്തിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെയും പേരുകൾ ദുരുപയോഗം ചെയ്തുകൊണ്ടാണ്, ഇത് സംബന്ധിച്ചുള്ള തുടർ ലേഖനങ്ങളിൽ കേരളത്തിലെ ഇറിഡിയം തട്ടിപ്പിലെ ചില നേതാക്കളുടെ പേരുകളും പുറത്ത് കൊണ്ട് വരുന്നതാണ്.