IPS കാര് വാങ്ങുന്നത് " ഉപഹാരം: പോലിസ് കാര് വാങ്ങുന്നത് "കൈക്കൂലി "
കൊച്ചി: കേരളത്തിൽ കുറച്ചു കാലങ്ങളായി പോലീസിലെ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് അധികാരം കൈയ്യാളുന്ന ചില IPS ഓഫിസർമാരിൽ പലരും കേരളത്തിൽ നിന്നും സമ്പാദിച്ചു സ്വന്തം നാട്ടിലെക്ക് കൊണ്ട് പോകുന്ന കോടിക്കണക്കിന് രൂപയുടെ ഉറവിടം അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ് അതിൽ ഉത്തര ഇന്ത്യയിൽ എന്ന വാക്ക് ഭംഗിക്ക് പറയുന്നതാണെങ്കിലും വാളയാറിന് അപ്പുറത്ത് നിന്ന് വരുന്നവർ വമ്പൻ തന്ത്രശാലികളാണ് ഇവർ ഒരു പൈസ പോലും കൈക്കൂലി വാങ്ങുകയില്ല, പക്ഷെ വാങ്ങുന്നതെല്ലാം " ഉപഹാരം,, ആയിട്ടായിരിക്കും ഉപഹാരം എന്ന വാക്ക് നിഘണ്ടുവിൽ ഇല്ലെങ്കിൽ ഇവർ എന്തു ചെയ്യുമെന്ന് പോലും അറിയില്ല, ലക്ഷ്മണൻ എന്ന ഉദ്യോഗസ്ഥൻ അയ്യപ്പഭക്തരുടെ പേരിൽ പിരിവ് നടന്നാൽ "ദർശൻ " എന്ന പേരിൽ ആന്ധ്രയിലും തമിഴ് നാട്ടിലും ,പിടിച്ചുപറി ഓഫീസ് തുടങ്ങിയ കാര്യവും' ഓർമയുണ്ടല്ലോ മലയാളികളായ പോലീസ് കാർ ആനയെയും കടുവയെയും രഷ്ട്രീയ യജമാനൻമാരെയും ഭയന്ന് മഞ്ഞും മഴയും കൊണ്ട് ശബരിമലയിൽ സേവനം ചെയ്യുമ്പോൾ "ദർശൻ,, ക്യാമ്പയിൻ നടത്തി നാലുചക്രം ഉണ്ടാക്കുന്ന വിരുതനെ സമ്മതിക്കണം, എറണാകുളം ജില്ലയിലെ വേറൊരു വിരുതൻ എല്ലാമാസവും വാളയാർ ചുരം കടന്ന് ഊരിലേക്ക് പോകാൻ കിഴുദ്യോഗസ്ഥരായ സി.ഐ, മാർക്ക് മാസാമാസം കൃത്യമായ ടാർജറ്റ് കൊടുത്തിട്ടുണ്ട് പിരിവ് കൃത്യമായി കിട്ടിയില്ലെങ്കിൽ SAT -സമയത്ത് മലയാളിക്ക് പോലും അറിയാത്ത പച്ച തെറി സെറ്റിലൂടെ വരെ കേൾക്കും, ഇതിയാൻ്റെ മറ്റൊരു നിർബന്ധം എല്ലാ ദിവസവും പത്രത്തിൽ തൻ്റെ പടവും കേസുകൾ പിടിച്ച വാർത്തയും വരണം, എട്ടുകാലി മമ്മൂഞിൻ്റെ നിർബന്ധമാണ് അത് ഞാനാണ് നേതൃത്വം കൊടുത്തതെന്ന്, ഇങ്ങനെ തള്ളി മറിച്ചു കൊടുക്കാൻ ചില പത്രക്കാരെ ഉപഹാരങ്ങൾ കൊടുത്ത് കൂടെ നിർത്തിയിട്ടുമുണ്ട്, പാവം പിടിച്ച പോലിസ് കാര് അവരുടെ വ്യക്തി ബന്ധമുപയോഗിച്ച് വിവരങ്ങൾ ശേഖരിച്ചാണ് പല കേസുകളും തെളിയിക്കുന്നത് എന്നാൽ അവരുടെ പേരു് ഒരു സ്ഥലത്തും വരുകയില്ല,, സംസ്ഥാന പോലിസിനെയും ജനങ്ങളെയും ഇന്ന് കേരളത്തിൽ ഭരിക്കുന്നത് വല്യേട്ടൻമാരായ നോർത്ത് ഇന്ത്യൻ ഗോസായിമാരാണ് അവർ അന്യസംസ്ഥാന ഐ, പി.എസ്, കാരെ മാത്രം സംരക്ഷിച്ച് മലയാളികളായ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുകയാണ്, അവർക്ക് കോൺസ്റ്റാബുലറി മുതൽ ഡി.വൈ എസ്, പി, വരെയുള്ള ഉദ്യോഗസ്ഥർ വെറും ഏഴാം കുലികളാണ് വീട്ടിലെ വേലക്കാരെ പോലെയാണ് അതിന് രക്തസാക്ഷിയാണല്ലോ" ഗവാസ്കർ " എന്ന അഭ്യസ്തവിദ്യ നായ പോലിസ് ഉദ്യോഗസ്ഥൻ, 'സാധരണ പോലീസുകാരൻ ആരെങ്കിലും എന്തെങ്കിലും കാര്യങ്ങൾക്ക് കൊടുക്കുന്ന 500 രൂപ ഒരു ഭയങ്കര മാന' കെക്കുലിയായ് ചിത്രീകരിച്ച് ഉപഹാരമായി വാങ്ങി സമ്പാദിച്ച് കുട്ടുന്ന കോടിക്കണക്കിന് രൂപക്ക് കയ്യും കണക്കുമില്ല, കൊച്ചിയിലെ റോഡപകട - ഹോട്ടൽ, വിഷയത്തിൽ ഒരു ഉത്തരേന്ത്യൻ ഉന്നത ഉദ്യോഗസ്ഥൻ യഥാർത്ഥ പ്രതികളെയും, വസ്തുതകളെയും ഒളിപ്പിക്കാൻ കാണിച്ചിട്ടുള്ള സാഹസങ്ങൾ ഓരോന്നായ് പുറത്ത് വന്നു കൊണ്ടിരിക്കുന്നു., ശ്രീ ഋഷിരാജ് സിംഗിനെ പോലുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയാൽ മറ്റു പലരും കേരളത്തിലെ ജനങ്ങളോടും പോലീസുകാരൊടും യാതൊരു കടപ്പാടുമില്ലാതെ സേനയിൽ തുടരുന്നവരാണ്.
Comments (0)