കഥ പൂര്‍ത്തീകരിക്കുന്നത് വായനക്കാരനായിരിക്കണം - വൈശാഖന്‍
തൃശ്ശൂര്‍: കഥയെ പൂര്‍ത്തീകരിക്കുന്നത് വായനക്കാരനായിരിക്കണമെന്നും കഥയെഴുതുന്നയാള്‍ കഥയെവിടെ നിര്‍ത്തണമെന്ന് നല്ല ബോധ്യമുണ്ടായിരിക്കണമെന്നും കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ വൈശാഖന്‍ പറഞ്ഞു. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ പുതിയ കഥാകാരി രാജിയുടെ 'സമയപരിധി നൂറ് മീറ്റര്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ശ്രീമൂലനഗരം മോഹന്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ.എസ്.കെ.വസന്തന്‍ അദ്ധ്യക്ഷത വഹിച്ചു. വായനക്കാര്‍ക്ക് ജ്വലിക്കുന്ന ഓര്‍ത്തു വയ്ക്കാവുന്ന ഒരു നിമിഷം സമ്മാനിക്കുന്നതാവണം ചെറുകഥയെന്ന് ഡോ. എസ്.കെ.വസന്തന്‍ അഭിപ്രായപ്പെട്ടു. സുരേഷ് കീഴില്ലം, ശശി കളരിയേല്‍, ജേക്കബ് ബെഞ്ചമിന്‍, സുജയ നമ്പ്യാര്‍, കാവില്‍ രാജ് എന്നിവര്‍ സംസാരിച്ചു.

(വൈലേപ്പിള്ളി ഹാളില്‍ എക്‌സ്പ്രസ്സ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന രാജിയുടെ സമയപരിധി നൂറു മീറ്റര്‍ പുസ്തകം വൈശാഖന്‍ പ്രകാശനം ചെയ്യുന്നു.)

(വൈലേപ്പിള്ളി ഹാളില്‍ എക്‌സ്പ്രസ്സ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന രാജിയുടെ സമയപരിധി നൂറു മീറ്റര്‍ പുസ്തകം വൈശാഖന്‍ പ്രകാശനം ചെയ്തു സംസാരിക്കുന്നു.)



Author Coverstory


Comments (0)