മഴയുടെ നൊമ്പരം
ഇരുളുന്ന ആകാശമതില്‍കെട്ടിനുമപ്പുറം
പെയ്തടങ്ങാത്ത മേഘങ്ങളുണ്ടിനിയുമേറെ
തോരാത്ത കണ്ണീര്‍പോല്‍ നീ വന്നണയുമ്പോള്‍
പാരിതിലെന്തേ ഇന്നൊരാര്‍ത്തനാദം
എന്തോ മൊഴിയുവാന്‍ വന്നൊരു മഴയുടെ ഗദ്ഗദം
ഒരു മൗനമായ് മാറിയ ഇന്നലെകള്‍
നീയിതെന്തേ വരാത്തൂ എന്നെ ഒന്നു പുണരാത്തൂ
ഭൂമിതന്‍ നൊമ്പരമായിരുന്നു.
ചേമ്പിലത്തുമ്പിന്‍ നിന്നെയൊളിപ്പിച്ച ബാല്യവും
പെയ്യും മഴമരച്ചോട്ടില്‍ കിനാവു പങ്കിട്ട കൗമാരവും
അന്നൊക്കെ ഏറെ പ്രിയമായ് മൊഴിഞ്ഞു
മഴേ നീയെന്റെ കിനാവിലെ പ്രിയ കൂട്ടുകാരിയോ
മനം നിറഞ്ഞു നീ പെയ്‌തൊരു നാളില്‍
ഇതു വരെ പറയാത്ത പരിഭവചുമടുകള്‍
ഒരു കടലായ് വന്നാര്‍ത്തിരമ്പി
ജീവന്റെ പാതിയില്‍ നിറഞ്ഞൊരു കുഞ്ഞും
എന്റെ ജീവനായ് കരുതിയൊരു പിടി മണ്ണും
എല്ലാം നിന്നിലലിഞ്ഞമര്‍ന്നപ്പോള്‍
മഴേ...നീ വിനാശത്തില്‍ വിത്തോ സങ്കടകടലോ....
പൊറുക്കണം നീയീമനുഷ്യന്റെ ചെയ്തികള്‍
അര്‍ത്ഥമില്ലാത്തൊരാര്‍ത്തിതന്‍ പര്യവസാനങ്ങള്‍.

- സുല.എ.വി



Author Coverstory


Comments (0)