ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ 1000 രൂപ വീതം വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ സഹായം 50 ലക്ഷം രൂപയായി ഉയര്‍ത്തും.
മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ പത്ര പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരത്ത് താമസ സൗകര്യത്തോടെയുള്ള പ്രസ് ക്ലബ് ഉണ്ടാവും.
മാധ്യമങ്ങള്‍ക്കുള്ള സര്‍ക്കാര്‍ കുടിശിഖ ബില്‍ തയാറാക്കുന്നത് അനുസരിച്ച് മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കും. മീഡിയ അക്കാദമിക്ക് അഞ്ച് കോടി രൂപയും കേരള മ്യൂസിയത്തിന് ഒരു കോടി രൂപയും അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.



Author Coverstory


Comments (0)