വൈറ്റില മേല്‍പ്പാലത്തിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ട സംഭവം: നാലു പേര്‍ അറസ്റ്റില്‍
കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം നടക്കാനിരിക്കുന്ന വൈറ്റില മേല്‍പ്പാലത്തിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടതിന് വി ഫോര്‍ കേരള അംഗങ്ങളായ നാലു പേരെ അറസ്റ്റ് ചെയ്തു.വി ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാന്‍, ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നുവന്ന വാഹനങ്ങളാണ് ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതകുരുക്ക് ഉണ്ടാവുകയും ചെയ്തു.തുടര്‍ന്ന്, ബാരിക്കേഡുകള്‍ മാറ്റിയ അജ്ഞാത സംഘത്തെ പോലീസ് തിരയുകയായിരുന്നു. പാലത്തില്‍ അതിക്രമിച്ചു കയറിയതിന് 10 വാഹന ഉടമകള്‍ക്കെതിരെയും കേസുണ്ട്.പ്രതികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.അതേസമയം, പാലം സമരത്തിലായിരുന്നെങ്കിലും പാലം തുറന്നത് തങ്ങളല്ലെന്ന് വി ഫോര്‍ കേരള ഭാരവാഹികള്‍ അറിയിച്ചു.



Author Coverstory


Comments (0)