ഷെമീറിൻ്റെ ബാലപീഡനത്തിൽ ചങ്ങനാശ്ശേരി പോലീസും പുളകിതരായോ? അതോ ഭയ ചകിതരായോ?
ചങ്ങനാശ്ശേരി: ധാർമികതയുടെ മൊത്തക്കച്ചവടക്കാർക്ക് കുട പിടിക്കാൻ ചങ്ങനാശ്ശേരി പോലീസും പന്ത്രണ്ട് വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാദ്ധ്യാപകനെതിരെ നൽകിയ പീഡന പരാതിയിൽ മാതാപിതാക്കൾ ഉറച്ചു നിന്നിട്ടും പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി പേരിന് വേണ്ടി നീതിന്യായ കോടതിയുടെ മുൻപിൽ കൊണ്ട് വന്ന് രക്ഷപ്പെടുത്തി വീണ്ടും ബാലപീഡന പരമ്പരകൾക്ക് എണ്ണം കൂട്ടാൻ ചങ്ങനാശ്ശേരി പോലീസ് കാണിക്കുന്ന മിടുക്ക് ഇത്തരം കേസുകളിൽ പ്രതികളെ രക്ഷിക്കാൻ തത്പരരായ എറാൻ മൂളികളായ ഏമാൻമാർക്ക് മാതൃകയാക്കാവുന്നതാണ്,,മുൻപ് പല തവണ ഇതേ തരത്തിലുള്ള കുറ്റകൃത്യം നടത്തി അത് ജീവിതചര്യ ആക്കിയിട്ടുള്ള മദ്രസാദ്ധ്യാപക നീചനായ 29 വയസുള്ള ഷെമീർ ഷഫീക്ക്, പെരുന്ന ഹിദായത്ത് നഗർ ചങ്ങനാശ്ശേരി എന്നയാളാണ് പോക്സോ ആക്റ്റ് പ്രകാരം സെക്ഷൻ 8r /w7, 10 r/w 9 (1) ആഗസ്റ്റ് 28-2023 കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും ഈ വിവരം മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ മുക്കാൻ എല്ലാ വിധ ഒത്താശകളും ചെയ്തു കൊടുക്കാൻ ചങ്ങനാശ്ശേരി പോലീസ് തയ്യാറായത് ചില പ്രത്യേക താത്പര്യപ്രകാരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഈ FIR - കൃത്യമായി നിരീക്ഷിച്ചാൽ പ്രതിയെ രക്ഷിക്കാൻ വേണ്ടിയും വീണ്ടും ഇരകളെ ഇയാളിലൂടെ തന്നെ സൃഷ്ടിക്കാൻ വേണ്ടിയാണെന്നും മനസിലാകും, ഇരക്ക് മേൽ ലൈംഗിക പീഡനം നടന്നു എന്ന് ചൈൽ ലെൻ കണ്ടെത്തിയിട്ടും മാതാപിതാക്കൾ പരാതിയിൽ ഉറച്ചു നിന്നിട്ടും പീഢകനെ ഏതുവിധേനയും സംരക്ഷിച്ചു നിർത്തും എന്ന നിലപാടിൽ പാറപോലെ ഉറച്ചു നില്ക്കുന്നു ചങ്ങനാശ്ശേരിയിലെ ഇതു സംബന്ധിച്ച് കേസന്വേഷിച്ച ഏമാൻമാർ എന്നാണ് FIR വായിക്കുന്ന ഏതൊരാൾക്കും മനസിലാകും,, മദ്രസയിൽ മതവും വിശ്വാസവും പഠിക്കാൻ വരുന്ന പിഞ്ചു കുട്ടികളെ അധാർമികതയുടെ ആഴത്തിലേക്ക് വലിച്ചിഴക്കുന്ന നരാധമൻമാരെ സഹായിക്കുന്ന ചിലരുടെ താത്പര്യങ്ങൾ മനസിലാക്കാം പക്ഷെ കേരളാ പോലീസിലെ ചില വിഷുവിത്തുക്കൾക്ക് ഇതിലെന്ത് പങ്കെന്ന് ആലോചിക്കുന്നവർക്ക് ചിലതെല്ലാം മനസിലാവുന്നുണ്ട്
Comments (0)