ഈശ്വര തുല്യനായ്, ജഡ്ജ് ശ്രീ.കെ.സനിൽകുമാർ

ഈശ്വര തുല്യനായ്, ജഡ്ജ് ശ്രീ.കെ.സനിൽകുമാർ

സിസ്റ്റർ അഭയ കേസിൽ വിധി പറഞ്ഞ ജഡ്ജ് കെ സനിൽകുമാർ. കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കൽ സ്വദേശി. 28 വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഈ കേസ് കോടതിയിലെത്തിയപ്പോൾ  പഠനകാലഘട്ടത്തിൽ  ആയിരുന്ന അദ്ദേഹം പഠിച്ച് ജഡ്ജിയാകുന്നത് വരെ നീണ്ടു പോയ അസാധരണമായ കേസാണ് സിസ്റ്റർ അഭയയുടേത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും ആദ്യം ആത്മഹത്യ എന്ന് എഴുതി തളളിയ കേസ്.
കോടതി 49 സാക്ഷികളെ വിസ്തരിച്ചു, പത്ത് പേർ കൂറുമാറി, ഒരാൾ അനുകൂലമായി മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യമൊഴി നൽകിയതിന് ശേഷമാണ് വീണ്ടും കളം മാറ്റിയത്. പണവും സ്വാധീനവുമുള്ള പ്രതികളുടെ എല്ലാ പ്രീണനങ്ങളെയും അതിജീവിച്ച് സാക്ഷിമൊഴിയിൽ ഉറച്ച് നിന്ന അടയ്ക്കാ രാജുവും  പൊതു പ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലും നന്ദകുമാരൻ സാറും വർഗീസ് സാറും അടക്കമുള്ള സിബിഐ ഉദ്യോഗസ്ഥരും കൂടി മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാൻ ആയുസ് മുഴുവൻ മാറ്റി വെച്ചിട്ടും കഴിയാതെ പോയെ  ഒരു പാവം അച്ഛനും അമ്മയ്ക്കും അവസാനം നീതി നൽകിയിരിക്കുന്നു.