അമ്മയെ കയ്യൊഴിഞ്ഞു മക്കൾ: സഹായ ഹസ്തവുമായി എസ്. ഐ
നെടുമ്പാശ്ശേരി: മക്കൾ കൈയൊഴിഞ്ഞ വൃദ്ധമാതാവിന് ഗ്രേഡ് എസ്ഐയുടെ കരുതൽ. ചെങ്ങമനാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും ചാലക്കുടി മാമ്പ്ര സ്വദേശിയുമായ പി. ഡി ബെന്നി ആണ് പറമ്പ് ശേരി മുണ്ടക്കുളം വീട്ടിൽ പരേതനായ പെങ്ങിന്റെ ഭാര്യ കുറുമ്പയുടെ (85) ദുരിതജീവിതം തിരിച്ചറിഞ്ഞ് തന്നാൽ കഴിയും വിധം സഹായം നൽകിയത്. കുറുമ്പക്കും പെങ്ങനും അഞ്ച് മക്കളാണ് ഉള്ളത്. ഇതിൽ മൂന്നുപേർ പെൺമക്കളാണ്. ഇളയ മകന്റെ വീടിനോടു ചേർന്നുള്ള കൂരയിലായിരുന്നു ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. മാതാവിനെ ആൺമക്കൾ സംരക്ഷിക്കുന്നില്ല എന്ന്ആരോപിച്ച് കുറുംബയുടെ മൂന്നു പെൺമക്കളും ചേർന്ന് ചെങ്ങമനാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് ഇടപെട്ട് നടത്തിയചർച്ച ഫലം കണ്ടില്ല. എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞു ഒഴിഞ്ഞു മാറി. എസ്. ഐ ബെന്നിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ. ഒടുവിൽ ഇളയമകൻ രവി മാതാവിനെ സംരക്ഷിക്കാമെന്നും മറ്റു മക്കളെല്ലാം പ്രതിമാസം 500 രൂപ വീതം ചെലവിനായി നൽകണമെന്നും ഉപാധി വെച്ചു. ഇതിനോട് മറ്റുമക്കൾ യോജിക്കാതിരിക്കാൻ അതിനെ തുടർന്ന് എസ്ഐ ബെന്നി സ്വന്തം കയ്യിൽ നിന്നും പ്രതിമാസം 2000 രൂപ വീതം ആറുമാസത്തേക്ക് കുറുമ്പയുടെ ചെലവിനായി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.
ഇന്നലെ വാഹനത്തിൽ സ്റ്റേഷനിലെത്തിയ കുറുമ്പയ്ക്ക് എസ് ഐ ആറ് മാസത്തേക്കുള്ള ചെക്ക് കൈമാറി. വൃദ്ധമാതാവിനെ ദുരവസ്ഥ മനസ്സിലാക്കിയ സാഹചര്യത്തിലാണ് ശമ്പളത്തിൽ നിന്നും 2000 രൂപ നൽകാൻ തീരുമാനിച്ചതെന്ന് എസ് ഐ പി ഡി ബെന്നി പറഞ്ഞു
Comments (0)