അപൂര്‍വ്വ ശ്വാസകോശരോഗത്തിന് അതിനൂതന ചികിത്സയുമായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
കൊച്ചി: കുട്ടികളില്‍ വളരെ അപൂര്‍വ്വമായുണ്ടാകുന്ന ശ്വാസകോശരോഗത്തിന് അതിനൂതനമായ ചികിത്സയുമായി അമൃതയിലെ ഇന്റര്‍ വെന്‍ഷനല്‍ പള്‍മോ വിഭാഗം. ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിലാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പതിനൊന്നു മാസം പ്രായമുള്ള കുട്ടിയില്‍ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. ലോകത്തിലാദ്യമായാണ് ഇത്തരം ഒരു ചികിത്സാസംവിധാനം കുട്ടികളില്‍ പരീക്ഷിച്ച് വിജയിക്കുന്നത്. ഇന്‍ഡര്‍ടിഷ്യല്‍ ലെങ്ങ്‌സ് ഡിസീസസ് (ILD) ഈ അസുഖത്തിന് ബ്രോങ്കോസ്‌കോപ്പിക്ക് ക്രയോബയോക്‌സി ടെക്‌നിക് ആണ് അമൃതയില്‍ ഉപയോഗിച്ചത്. ഇതിനു മുമ്പ് ഏഴ് വയസ്സിനു മുകളിലുള്ള രോഗികള്‍ക്കു മാത്രമേ യൂറോപ്പില്‍ ഈ ചികിത്സ വിജയം കൈവരിച്ചിട്ടുള്ളത്. ILD ക്രമാനുഗതമായി വളരുന്ന ഒരു ശ്വാസകോശരോഗമാണ്. ഇത് അപൂര്‍വ്വമായി മാത്രമേ കണ്ടുവരാറുള്ളൂ. തുടക്കത്തില്‍ കണ്ടുപിടിച്ചില്ലെങ്കില്‍ ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതം സംഭവിക്കുകയും രോഗിക്ക് മരണം വരെ സംഭവിക്കാവുന്നതാണ്. പതിനൊന്നു മാസം പ്രായമായ കുട്ടി കോട്ടയം സ്വദേശിയാണ്. വിവിധ ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷമാണ് അമൃതയിലെത്തിയത്. അമൃതയിലെ ഡോ.ടിങ്കുജോസഫ് ഇന്‍ഡര്‍ വെന്‍ഷനല്‍ പള്‍മോളജിസ്റ്റ്, ഡോ.രാജേഷ് (കാര്‍ഡിയാക്ക് അനസ്‌തേഷ്യ), ഡോ.അജിത് നമ്പ്യാര്‍ (പത്തോളജിസ്റ്റ്) ഡോ. ജയകുമാര്‍ (പീഡിയാട്രിഷ്യന്‍), ഡോ.ശ്രീരാജ് നായര്‍ (പള്‍മനോളജിസ്റ്റ്) ഇവരടങ്ങുന്ന സംഘമാണ് ബ്രോങ്കോസ്‌കോപ്പിക്ക് ക്രയോബയോക്‌സി പ്രൊസീജറിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നൂറ്റിരുപതോളം ക്രയോബയോക്‌സിസ് വിവിധ ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുന്നതിനായി അമൃതയില്‍ ചെയ്തിട്ടുണ്ട്.
Comments (0)