'അടുത്ത രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ജയം ലക്ഷ്യം': സോണിയയുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം സച്ചിന്‍ പൈലറ്റ്

'അടുത്ത രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ജയം ലക്ഷ്യം': സോണിയയുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. 'ഞാന്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ടു. അവര്‍ ശാന്തമായി ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു. ജയ്പൂരില്‍ എന്ത് സംഭവിച്ചെന്ന് ഞങ്ങള്‍ വിശദമായ ചര്‍ച്ച നടത്തി. ഞാന്‍ അദ്ധ്യക്ഷയോട് എന്റെ വികാരങ്ങളും പ്രതികരണങ്ങളും അറിയിച്ചു. 2023ലെ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കഠിനാധ്വാനത്തിലൂടെ വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടി വരും' സച്ചിന്‍ പൈലറ്റ് പറഞ്ഞു.'രാജസ്ഥാന്റെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കാനും കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് അധികാരമുണ്ട്. അടുത്ത 12-13 മാസത്തിനുള്ളില്‍ ഞങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഞങ്ങള്‍ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.