വന്‍ അഴിമതി ; സമഗ്രാന്യോഷണം വേണം - കെ സുരേന്ദ്രന്‍
ബത്തേരി: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമ റാന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കരാറിനെക്കുറിച്ച് എൽഡിഎഫ്, യുഡിഎഫ് നേതാക്കാർക്ക് നേരത്ത തന്നെ അറിയാമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പിണറായി വിജയൻ,മേഴ്സിക്കുട്ടിയമ്മ, ഇ.പി.ജയരാജൻ, രമേശ് ചെന്നിത്തല അച്ചുതണ്ടാണ് കരാരിനു പിന്നിൽ. കാരാർ നടപ്പാക്കിക്കഴിഞ്ഞാൽ വൻ അഴിമതി നടത്തുകയായിരുന്നു ലക്ഷ്യം. കൊള്ള മുതൽ പങ്കുവയ്ക്കുന്നതിലുള്ള തർക്കം ഉടലെടുത്തതാണ് ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്ന്
സുരേന്ദ്രൻ പറഞ്ഞു. വിജയാ യാത്രയുടെ നാലാം ദിനം ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണ-പ്രതിപക്ഷ മുന്നണികൾ അറിഞ്ഞുള്ള അഴിമതി യാണു നടന്നിരിക്കുന്നത്.ആഴക്കടൽ മത്സ്യബന്ധന കരാർ നേടിയ കമ്പനിക്കാർ മന്ത്രിമാരെ മാത്രമാണോ കണ്ടത്. പ്രശാന്ത് ഐഎഎസിന് രമേശ് ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവർക്കും വ്യക്തമായിട്ടുണ്ട്. ഇപ്പോൾ ചെന്നിത്തലയും കൂട്ടരും ബഹളംവയ്ക്കുന്നത് ജനങ്ങളെ പറ്റിക്കാനാണ്. പ്രതിപക്ഷത്തു നിന്ന് ആര്‍ക്കൊക്കെ വിവാദ കമ്പനിയുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്. കേവലം മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതു മാത്രമല്ല പ്രശ്നം. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഗൌരവകരമായ വിഷയമാണ്.
കോടികളുടെ അഴിമതി നടന്ന ഈ ഇടപാടിൽ കൂടുതൽ മന്ത്രിമാർക്ക് ബന്ധമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.ഇതിൽ ഇടനിലക്കാർ ആരൊക്കെയൊണെന്നു വ്യക്തമാകേണ്ടതുണ്ട്. കരാറിൽ നിന്ന് പിന്മാറിയതുകൊണ്ടു മാത്രം രക്ഷപെടാനാകില്ല. കള്ളം വെളിച്ചത്താകുമ്പോൾ തൊണ്ടി മുതൽ തിരിച്ചേൽപ്പിച്ചാൽ കുറ്റവാളി രക്ഷപ്പെടില്ല. എല്ലാ അഴിമതിക്കേസുകളിലും സർക്കാർ സ്വീകരിക്കുന്ന നിലപാട് ഇത്തരത്തിലാണ്, പ്രതിപക്ഷ നേതാവിനും മന്ത്രിമാർക്കും പങ്കുള്ള വലിയ അഴിമതിയാണ് നടന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
Comments (0)