വരുന്നു ഏഴിടത്ത് ‘സ്പെഷൽ’ തിരഞ്ഞെടുപ്പ്; സാധ്യത ജനുവരിയിൽ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ 7വാർഡ്/ ഡിവിഷനുകളിൽ 'സ്പെഷ്യൽ' തെരഞ്ഞെടുപ്പ് വരുന്നു.വോട്ടെടുപ്പിന് തലേന്ന് അപകടത്തിൽ മരിച്ച സ്ഥാനാർത്ഥി വിജയിച്ച മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉപതിരഞ്ഞെടുപ്പും നടക്കും.തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചശേഷം സ്ഥാനാർത്ഥികൾ മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റിവെച്ച തലങ്ങളിലാണ് സ്പെഷ്യൽ തെരഞ്ഞെടുപ്പ്.ഇത് മിക്കവാറും ജനുവരിയിൽ ആകും.വിജ്ഞാനപ്രദം മുതൽ ഫലപ്രഖ്യാപനം വരെ സാധാരണ തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളെല്ലാം പാലിച്ചാകും സ്പെഷ്യൽ തെരഞ്ഞെടുപ്പ്.നിലവിൽ സ്ഥാനാർത്ഥികൾ ആയവർ വീണ്ടും പത്രിക സമർപ്പിക്കേണ്ട എന്ന് മാത്രം.കൊല്ലം പത്മ പഞ്ചായത്ത് 5, 13 വാർഡുകൾ, ആലപ്പുഴ പഞ്ചായത്ത് ചെട്ടികുളങ്ങര ഏഴാം വാർഡ്, കോഴിക്കോട് മാവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ്, എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റി 37-ആം വാർഡ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.തലക്കാട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഉടൻ നടക്കുമോ എന്ന് വ്യക്തമല്ല.വിജയിച്ച സ്ഥാനാർഥി മരിച്ച ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് എന്നാണ് ചട്ടം.അതേസമയം പോളിംഗ് ദിനത്തിൽ സ്വതന്ത്ര സ്ഥാനാർഥി മരിച്ച ബാലരാമപുരം കോട്ടുകാല്‍കോണം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല പോളിങ് ആരംഭിച്ച ശേഷമാണ് മരണം എന്നതും സ്ഥാനാർത്ഥി തോറ്റതിനാലുമാണിത്.
Comments (0)