ഓര് വെള്ള വേലിയേറ്റത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് BJP പറവൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു - അജിതാ ജയ്ഷോര്‍

ഓര് വെള്ള വേലിയേറ്റത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് BJP പറവൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു - അജിതാ ജയ്ഷോര്‍

 പറവൂരിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ വേലിയേറ്റത്തെ തുടർന്ന് ഓര് വെള്ളം കരകവിഞ്ഞ് വീടുകളിലും പറമ്പിലും കയറുന്ന സ്ഥിതി പതിവായിരിക്കുകയാണ്. ഓര് വെള്ളം കയറിയതിനെ തുടർന്ന് നിരവധി കാർഷിക വിളകൾ നശിക്കുകയും കർഷകർക്ക് സാമ്പത്തീക നഷ്ടം സംഭവിച്ച് കടക്കെണിയിലാവുകയും ചെയ്യുകയുണ്ടായി. ഓര് വെള്ളം വീടുകളിലേക്ക് കയറിയതിന്റെ ഫലമായി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.പല വീടുകളുടേയും സിമൻറും മണലും കുതിർന്ന് പോയതിന്റെ ഫലമായി വിള്ളൽ വീണു കൊണ്ടിരിക്കുകയാണ്. മഹാപ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം, യാതൊരു സാമ്പാത്തിക സഹായം ലഭിക്കാത്തവർ സ്വന്തം കയ്യിൽ നിന്നും അതുപോലെ കടം വാങ്ങിയുമാണ് പുനർനിർമ്മിക്കുന്നത്. പല വീടുകളും ഓര് വെള്ളം കയറിയതിനാൽ ഇപ്പോഴും നാശനഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും  പുനർനിർമ്മാണത്തിന് വകയില്ലാത്ത സാധാരണക്കാരായ ജനങ്ങളുടെ കിടപ്പാടവും തൊഴിലും എന്നു വേണമെങ്കിലും നഷ്ടപ്പെടാമെന്ന നിലയിലാണ് ഇപ്പോൾ ഉള്ളത് എന്ന് ബിജെപി പറവൂർ നിയോജകമണ്ഡലം പ്രസിഡന്റ് രജ്ഞിത്ത് എസ് ഭദ്രൻ പറഞ്ഞു. പുഴകളും തോടുകളും കയേറി നികത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും പുഴകളിൽ എക്കൽ അടിയുകയും പ്രളയാനന്തരം പുഴകളിൽ മണ്ണ് നിറയുകയും ചെയ്തത് ഇതിനു കാരണമായി. ആയതിനാൽ പുഴകളും തോടുകളും ഉടനെ ആഴം വർദ്ധിപ്പിക്കുകയും തീരങ്ങൾ കരിങ്കൽ ചിറകെട്ടി സംരക്ഷിക്കുകയും ചെയ്ത് ഓര് വെള്ളം കയറുന്നതിന് ശാശ്വതമായ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ബിജെപി ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പ്രസ്ഥാപിച്ചു.