കൊച്ചി: അങ്കമാലിയിലെ ബിസിനസ് പ്രമുഖനും ഒരു സൂപ്പർ മാർക്കറ്റ് ശൃംഗലയുടെ ഉടമസ്ഥനും കറി പൗഡർ നിർമാതാവും , സിനിമാ നിർമാതാവുമായ ഇപ്പോൾ കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഒരു ബോർഡിൽ പ്രധാന പങ്കുവഹിക്കുന്നയാളുമായ ക്രിസ്ത്യൻ വ്യവസായിയെ അങ്കമാലിയിൽ ബി.ജെ.പി.സ്ഥാനാർത്ഥിയായ് മത്സരിപ്പിക്കാൻ പാർട്ടിയിലെ വടക്കൻ നേതൃത്വത്തിലെ ചിലർ ശ്രമിക്കുന്നതായ് വാർത്തകൾ പരക്കുന്നു, ഇതിൻ്റെ ഭാഗമായ് പ്രധാനമന്ത്രിയുടെ വിരുന്നു സൽക്കാരത്തിൽ വരെ ഇദ്ദേഹത്തെ എത്തിച്ചു കഴിഞ്ഞു, കുറച്ചു കാലമായ് കേരള ബി.ജെ, പി.യുടെ പ്രധാന നേതൃത്വ പദവിയിലിരിക്കുന്ന നേതാവ് ഇദ്ദേഹത്തിൻ്റെ വീട്ടിലെ നിത്യ സന്ദർശകനും തീൻമേശയിലെ വിശിഷ്ട അതിഥിയുമാണ്, ഈ നിരന്തര സന്ദർശനങ്ങളുടെ ഭാഗമായാണ് പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും പുഛത്തോടെ ആട്ടിപ്പായിച്ചിരുന്ന വ്യവസായി ഒരു സുപ്രഭാതത്തിൻ കേന്ദ്ര സർക്കാരിൻ്റെ ഒരു ബോർഡിൻ്റെ പദവിയിലെത്തിയതെന്ന് പല അസൂയാലുക്കളും പറയുന്നുണ്ട്, അധികാരവും അംഗീകാരവും ലഭിക്കാൻ ഏതറ്റവും വരെ പോകുന്ന ഈ വ്യവസായിക്ക് ഒന്ന് നിന്ന് തിരിഞ്ഞാൽ വീട്ടുകാരുടെ പോലും നാലു വോട്ട് കിട്ടാത്തതൊന്നും ബി.ജെ.പി നേതാക്കൻമാരെ അലട്ടുന്നില്ല, വീട്ടിൽ മുഴുവൻ കേന്ദ്ര മന്ത്രിമാരുടെയും, ബി.ജെ.പി.നേതാക്കൻമാരുമായി ചേർന്നെടുത്ത വിവിധ ഫോട്ടോകൾ പ്രദർശിപ്പിക്കുന്നതാണ് പാർട്ടി പ്രവർത്തനമെന്നും വിരുന്നുണ്ണാൻ വരുന്ന നേതാക്കൻമാർക്ക് കീശ നിറയെ ലക്ഷങ്ങൾ കൊടുക്കുന്നതാണ് അധികാരം കിട്ടാൻ ഉള്ള എളുപ്പവഴിയെന്ന് വ്യവസായിക്ക് കൃത്യമായി അറിയാം, ഇയാളെ സ്ഥാനാർത്ഥിയാക്കിയാൽ വോട്ടിന് പകരം നേതാക്കൾക്ക് നോട്ട് കിട്ടുമെന്ന് ഉറപ്പാണ്, അല്ലാതെ അങ്കമാലിയിലെ ഒരു പട്ടിക്കുട്ടിയും വോട്ട് നൽകില്ലെന്ന് ഉറപ്പാണ്, ദേശീയ പാതയിലൂടെ കടന്നുപോകുന്ന പാർട്ടി പ്രധാനി ഇവിടെ കയറി സദ്യ കഴിച്ചിട്ടേ പോകാറുള്ളു, ഈ നേതാവു്, ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരം മാത്രമുള്ള സംഘത്തിനും സമാജത്തിനും വേണ്ടി ബലിദാനിയായ, ഒരു മുൻ പ്രചാരകൻ്റെ വീട്ടിലോ അദ്ദേഹത്തിൻ്റെ സഹോദര ഭവനത്തിലോ പോയി ഒരു കട്ടൻ ചായ പോലും കുടിക്കാൻ മിനക്കെടാറില്ല, കാരണം അവിടുന്ന് ഒരു കട്ടൻ ചായയെങ്കിലും കിട്ടിയാൽ ഭാഗ്യം, സ്വന്തം സഹോദരൻമാരുമായി വസ്തുതർക്കങ്ങളും, നിരന്തര വ്യവഹാര തർക്കങ്ങളും നടത്തി കൊണ്ടിരിക്കുന്ന, ബിസിനസുമായ് ബന്ധപ്പെട്ട്, ഇ.ഡി: ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലിരിക്കുന്ന ഈ പ്രാഞ്ചി മുതലാളിയുടെ മടിശ്ശീലയുടെ കനം കണ്ട് വീടു് കയറി നടക്കുന്ന നേതാക്കൻമാരെ സാധാരണ പ്രവർത്തകർ പുഛിക്കുകയാണ്, പാർട്ടിയുടെ അച്ചടക്ക നടപടി ഭയന്നാണ് പലരും ഒന്നും ഉരിയാടാത്തത്, മണ്ഡലത്തിൽ പെൻഷൻപോലും ലഭിക്കാത്ത നിരവധി മറിയ കുട്ടി മാരുണ്ടെങ്കിലും അവരുടെയടുത്ത് പോകാനൊ അവരെ പോലുള്ളവരെ ചേർത്ത് നിർത്താനോ തയ്യാറാകാത്ത പാർട്ടി നേതൃത്വം മതന്യൂനപക്ഷത്തിൻ്റെ പേരിൽ ഈ പ്രാഞ്ചിയേട്ടന്, വിവിധ പദവികളും നൽകി അയാളുടെ കയ്യിൽ നിന്ന് വാങ്ങി കൊണ്ടിരിക്കുന്ന ലക്ഷങ്ങളുടെ കണക്ക് ഇന്നല്ലെങ്കിൽ നാളെ പറയേണ്ടി വരുമെന്ന് ചർച്ച തുടങ്ങി കഴിഞ്ഞു., അതായത് പാർട്ടി നേതാക്കൻമാർക്ക് നോട്ടുകൾ നൽകി സ്ഥാനങ്ങൾ നേടുന്ന പ്രാഞ്ചിയേട്ടനെ താങ്ങി നടക്കുന്ന നേതാക്കൻമരെ അധികം വൈകാതെ ജനം തള്ളിക്കളയുമെന്നുറപ്പാണ്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ പ്രഭാവത്തിൽ ജനങ്ങൾ പാർട്ടിയെ സ്നേഹിക്കുന്നത് കണ്ട്, തങ്ങളുടെ പ്രഭാവത്തിലാണ് ജനങ്ങൾ പാർട്ടിയെ സ്നേഹിക്കുന്നതെന്ന മൂഢവിചാരമാണ് ഈ പ്രാഞ്ചിയേട്ടനെ ചുമന്ന് നടക്കുന്ന നേതാക്കൻമാർക്ക് ഉള്ളത്, അതായത് ഹൈന്ദവ പ്രസ്ഥാനങ്ങളിലും പരിവാർ സംഘടനകളിലും ഉള്ള ആരും തന്നെ എന്തിൻ്റെ പേരിലായാലും ഇതുപോലുള്ള പ്രാഞ്ചിയേട്ടൻമാരുടെ പുറകിൽ നടക്കുന്ന നേതാക്കൻമാരെ കുറ്റിച്ചൂലുകൊണ്ട് അടിക്കുന്നുറപ്പാണ്
Comments (0)