സുജയ പാർവതിയെ രാഷ്ട്രീയവഴിയിൽ തടയാൻ ചില നേതാക്കൻമാർ
കൊച്ചി: സ്വകാര്യ മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ ചില വിവാദങ്ങളിൽപ്പെട്ട് കേരള രാഷ്ട്രീയത്തിൽ ചർച്ചാ വിഷയമായ ശ്രീമതി സുജയാ പാർവതി ബി.ജെ.പി.യുടെ സ്ഥാനാർത്ഥിയാകാൻ ഉള്ള സാധ്യതക്ക് തുടക്കത്തിലെ ചില കുത്തിത്തിരിപ്പുകാരായ പാർട്ടി നേതാക്കൻമാർ തടയിടുന്നു., പതിവുപോലെ പാർട്ടിയിൽ പ്രവർത്തിക്കാനും ശ്രദ്ധ അവരിലേക്ക് എത്തിച്ചേരുമെന്ന് കണ്ടാൽ അവരുടെ കുതികാൽ വെട്ടാൻ സർവ്വതന്ത്രങ്ങളും പയറ്റുന്ന ചില പാഴ്മരങ്ങളാണ് ഇതിന് പിന്നിൽ തിരുവല്ല സ്വദേശിനിയായ മികച്ച മാധ്യമ പ്രവർത്തക മത്സര രംഗത്തേക്ക് വന്നാൽ ആറൻമുള യോ പത്തനംതിട്ടയോ ഉറപ്പുള്ള മണ്ഡലങ്ങളായ് പലരും പ്രചരിപ്പിച്ചു തുടങ്ങിയത് പാർട്ടിയിൽ സ്ഥിരം മത്സരിക്കാനും പിരിവെടുക്കാനും അതുവഴി നാലു കാശ് സമ്പാദിക്കാനും അതിന് വേണ്ടി ജാതിയും മതവും പറയുന്നവരുമായ കടൽ കിഴവൻ മാർ സുജയ പാർവതിയുടെ പാർട്ടിയിലേക്കുള്ള വരവിനെ തടയിടുന്നു, ഇടതുപക്ഷ സംഘടനകളിൽ കൂടി രാഷ്ട്രീയത്തിലേക്ക് വന്ന വനിതാ മാധ്യമ പ്രവർത്തകയെ വിജയിപ്പിക്കാൻ സി.പി.എം ഏതറ്റം വരെ പോകുകയും അത് സാധ്യമാക്കുകയും ചെയ്യുമെന്ന അനുഭവം രാഷ്ട്രീയ ചരിത്രത്തിൽ നില്ക്കുമ്പോഴും സുജയ പാർവതിയുടെ രാഷ്ട്രീയ പ്രവേശനത്തെ തടയിടുന്നവർ മറ്റു ചില ലക്ഷ്യങൾ മുന്നിൽ കണ്ട് കൊണ്ടാണ്, ഈ മാധ്യമ പ്രവർത്തക ബി.ജെ.പിയിലൂടെ നേരിട്ട് വരാതെ തൊഴിലാളി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നത് അധികാരം തലക്ക് പിടിച്ച് തോൽക്കുമെന്നറിഞ്ഞിട്ടും രണ്ട് സ്ഥലത്ത് ഒരുമിച്ച് മത്സരിച്ച സംസ്ഥാന നേതാവിന് അസ്വസ്ഥതയുണ്ടാക്കിയുള്ള കാര്യമാണെന്ന് പാർട്ടിയിൽ ചർച്ച തുടങ്ങി കഴിഞ്ഞു, പുതുതായി ആര് പാർട്ടിയിലേക്ക് വന്നാലും തന്നിലും ഉയർന്നു പോകരുതെന്ന മൂഢ ചിന്താഗതിയുള്ള നേതാവിൻ്റെ ഇഷ്ടക്കേടാണ് പുതിയ പലരും പാർട്ടിയിലേക്ക് വരാത്തതെന്നും ചർച്ച ചെയ്യപ്പെടുന്നു, പാർട്ടിയിലെ കേന്ദ്ര മന്ത്രിയും ഈ നേതാവുമാണ് കേരളത്തിലെ ഓരോ പഞ്ചായത്തുകളിലെയും വാർഡുതലങ്ങളിൽ പോലും പ്രവർത്തനമുണ്ടായിരുന്ന പാർട്ടി ഇത്ര ശുഷ്കിച്ചു പോയതെന്ന് പാർട്ടിയിലെ ചർച്ചകൾ സജീവമായിക്കഴിഞ്ഞു, എന്തായാലും പാർട്ടിയിലേക്ക് പല പ്രൊഫഷനലുകളും വരാൻ താത്പര്യം കാണിക്കുന്നുണ്ടെങ്കിലും അതെല്ലാം തങ്ങളുടെ അവസരങ്ങൾ ഇല്ലാതാവുമെന്ന രാഷ്ട്രീയ തന്ത്രം ഇപ്പോൾ പാർട്ടിയെ കൊണ്ട് നടക്കുന്ന ചില നേതാക്കൻമാർ മനസിലാക്കിയാണ് മുന്നോട്ട് പോകുന്നതും ചവിട്ടി കൂട്ടലുകൾ നടത്തുന്നതും അവർ ആകെ ചെയ്യുന്നതാകട്ടെ ചില അരമനകൾ നിരങ്ങുന്നതും അവിടുന്ന് കിട്ടുന്ന എച്ചിലുകൾ തിന്ന് പാർട്ടിയെയും പാർട്ടി പ്രവർത്തകരെ അപമാനി കുന്ന പ്രക്രിയകളുമാണ്, ഇവരുടെ തനിനിറം തിരിച്ചറിയാൻ സുജയ പാർവതി വൈകിയാൽ മറ്റു പലരുടെയും ഗതി പോലെ രാഷ്ട്രീയവഴിയിൽ അപമാനിതയായ് വഴി തെറ്റി അലയേണ്ടി വരും എന്നത് പലരുടെയും അനുഭവം ഓർമിപ്പിക്കുന്നു
Comments (0)