ലൈഫ് മിഷന്‍; കരാര്‍ കമ്ബനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി

ലൈഫ് മിഷന്‍; കരാര്‍ കമ്ബനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാര്‍ കമ്ബനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മിച്ച്‌ കൈമാറാനാണ് കരാര്‍. ഇങ്ങനെ നിര്‍മിച്ചു നല്‍കുന്ന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ലൈഫ് മിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. അതുവരെ സി. ബി. ഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും.

ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയുണ്ടായിട്ടുണ്ടോ എന്നറിയാന്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ടന്നും സര്‍ക്കാര്‍ കോടിതിയെ അറിയിച്ചു.സി.ബി.ഐ എഫ്.‌ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു. വി ജോസിന് അധികാരം ഉണ്ടെന്നും സര്‍ക്കാര്‍ കോടിതിയില്‍ പറഞ്ഞു. അനില്‍ അക്കരെയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന അഴിമതി ആരോപണം ആണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഇതിനെ വിദേശ സംഭാവന ചട്ടവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും കൈക്കൂലി നല്‍കി എന്ന വെളിപ്പെടുത്തല്‍ വിജിലന്‍സ് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ കോടിതിയില്‍ പറഞ്ഞു.