2025-ഓടെ "കാർ വാർ, ലൂടെ ഇൻഡ്യ ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയാകും

2025-ഓടെ "കാർ വാർ, ലൂടെ ഇൻഡ്യ ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയാകും

ബാംഗളൂർ, :പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ ഭരണത്തിൻ കീഴിൽ നടക്കുന്ന ഗ്രാമ-നഗര- വ്യാവസായിക വികസന മുന്നേറ്റത്തിൻ്റെ ഗതിവേഗത്തോടൊപ്പം പ്രതിരോധരംഗത്ത് പ്രത്യേകിച്ച് നാവിക മേഖലയിൽ ലോകത്തിലെ വലിയ ശക്തികളെന്ന് അവകാശപ്പെടുന്നവരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രഥമ ശക്തിയായ്.നിലകൊള്ളാൻ സജ്ജരായി കൊണ്ടിരിക്കുന്നു. കർണാടകയിലെ " കാർവാർ " നാവിക ആസ്ഥാനം 2025 ഓടെ പൂർണമായും ഇൻഡ്യയുടെപ്രതിരോധ വിഭാഗത്തിന് കൈമാറുമ്പോൾ അടുത്ത പന്ത്രണ്ട് വർഷത്തേക്ക് ലോകത്തിലെ മറ്റു സൈനിക ശക്തികൾക്കൊപ്പം തന്നെ ഇന്ത്യയുടെ നാവിക ശക്തി തല ഉയർത്തി തന്നെ നില്ക്കും പതിന്നൊയിരം ഏക്കർ വിസ്തൃതി അതായത് ആറായിരം ഫുട്ബോൾ ഗ്രൗണ്ടിന് സമാനമായ വിപുലമായ പ്രകൃതിദത്തമായ കടലോര മേഖല പൗരാണികമായി തന്നെ കപ്പലുകളെയും യാനങ്ങളെയും ശത്രുക്കളിൽ നിന്ന് ഒളിപ്പിച്ച് നിർത്താൻ പ്രകൃതി തന്നെ ഒരുക്കി തന്നിരിക്കുന്ന ഷെൽട്ടർ ലോകത്ത് മറ്റൊരിടത്തും കാണാൻ സാധിക്കില്ല, മുപ്പത്തിരണ്ട് വാർഷിപ്പുകളും അത്ര തന്നെ സബ്ബ് മറൈന്നുകളും ഇവിടെ യാതൊരു ബുദ്ധിമുട്ടില്ലാതെ തന്നെ കൈകാര്യം ചെയ്യാം കൂടാതെ സുരക്ഷിതമായ റൺ വേകളും ഫൈറ്റർജറ്റുകൾക്കും മാരിടൈം വിമാനങ്ങൾക്കും, വിവിധ തരത്തിലുള്ള ഏറ്റവും വലിപ്പമുള്ള സേനയുടെചരക്ക് വിമാനങ്ങൾക്ക് ഉൾപ്പെടെ സൗകര്യപ്രദമായി സേവനം നിർവഹിക്കാൻ സാധിക്കും, കൂടാതെ അണ്ടർ ഗ്രൗണ്ട് ഷെൽറ്ററുകളും, ശത്രു ദൃഷ്ടിയിൽപ്പെടാതെ യാനങ്ങളെ സംരക്ഷിക്കാനും ഇവിടെ സാധിക്കും യുദ്ധമുഖത്ത് ഇന്ത്യക്ക് മേൽക്കൈ നേടാൻ പൂർണമായും സാധിക്കുന്ന തരത്തിൽ പാക്കിസ്ഥാനെ പ്രതിരോധിക്കുന്നതോടൊപ്പം ഇല്ലാതാക്കാനും വെസ്റ്റൺ ഫ്രണ്ടിയർ മൂവ്മെൻ്റ് വളരെ എളുപ്പമുള്ളതാക്കാനും സാധിക്കും, ഇൻഡ്യൻ മഹാസമുദ്രത്തിൻ്റെ അധീശത്വം പൂർണമായും നമ്മുടെ കയ്യിൽ വരും, താരതമ്യേന തിരക്കേറിയ മുംബെ, കൊച്ചി, നാവിക ആസ്ഥാനങ്ങളുടെ ജോലി ഭാരം പൂർണമായും ലഘൂകരിക്കപ്പെടും

ഇതുവഴി അടുത്ത പ ന്ത്രണ്ട്, വർഷത്തേക്ക് ലോകത്തിലെ നാവിക രംഗത്തെ മേൽക്കോയ്മ ഇന്ത്യക്ക് മാത്രം സ്വന്തമായി തീരുമെന്നുള്ള യാഥാർത്ഥ്യം ഓരോ ഭാരതീയനും അഭിമാനിക്കാം