വീട്ടമ്മയുടെ ജോലിക്കുള്ളത് വലിയ മൂല്യം: സുപ്രീംകോടതി
ന്യൂഡൽഹി: ഭർത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാൾ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്നു സുപ്രീംകോടതി.വീട്ടമ്മമാരുടെ അദ്ധ്വാനത്തിനു സാമ്പത്തിക മൂല്യമില്ലെന്ന ധാരണ മാറ്റണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ മക്കൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച ഒരു കേസ് പരിഗണിക്കവേയാണു കോടതിയുടെ പരാമർശം,വീട്ടമ്മമാരുടെ കഠിനാധ്വാനത്തിനും ചെയ്യുന്ന ജോലിക്കും സാമ്പത്തിക മൂല്യം നിശ്ചയിക്കുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആ ജോലിയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ലെന്നു ജസ്മിസ് എൻ.വി. രമണയുടെ ബെഞ്ച് വിലയിരുത്തി.രാജ്യത്ത് 15.98 കോടി വനിതകളാണു വീട്ടുജോലി ചെയ്യുന്നത്. എന്നാൽ, 57.9 ലക്ഷം പുരുഷന്മാർ മാത്രമാണു വീട്ടുജോലി ചെയ്യുന്നതെന്നാണു 2011 ലെ സെൻസസ് വ്യക്തമാക്കുന്നത്. പ്രതിദിനം 299 മിനിറ്റാണു സ്ത്രീകൾ വീട്ടുജോലിക്കായി മാറ്റിവയ്ക്കുന്നത്. പുരുഷന്മാരാകട്ടേ 97 മിനിറ്റാണു നീക്കിവയ്ക്കുന്നത്. വീട്ടമ്മമാർ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികൾ അവരുടെ സാങ്കൽപിക വരുമാനം നിശ്ചയിക്കേണ്ടതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജിസുമാരായ എസ്. അബുദുൾ നസീർ, സൂര്യകാന്ത്എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങൾ.2014 ഏപ്രിലുണ്ടായ വാഹനാപകടം സംബന്ധിച്ച കേസാണു സുപ്രീംകോടതിയിലെത്തിയത് .വാഹനാപടത്തിലൂടെ ആണ് പൂനം-വിനോദ് ദമ്പതികൾ മരിച്ചത്. മോട്ടോർ ച്ചിരുന്നു. വാഹനാപകടത്തിൽ മരിച്ച് പൂനം ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണൽ ദമ്പ വീട്ടമ്മയായതിനാൽ ഇവരുടെ വരുമാനം കുറച്ചു കാണിച്ചാണ് ഡൽഹി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.കേസ് പരിഗണിച്ച സുപ്രീംകോടതി നഷ്ടപരിഹാരത്തുക 33.2 ലക്ഷമായി ഉയർത്തി.
Comments (0)