പറമ്പിക്കുളം അണക്കെട്ടില്‍ തകര്‍ന്ന് ഒലിച്ചുപോയ ഷട്ടറിന് പകരം ഏഴു കോടി രൂപ ചെലവില്‍ പുതിയ ഷട്ടര്‍

പറമ്പിക്കുളം അണക്കെട്ടില്‍ തകര്‍ന്ന് ഒലിച്ചുപോയ ഷട്ടറിന് പകരം ഏഴു കോടി രൂപ ചെലവില്‍ പുതിയ ഷട്ടര്‍

ചെന്നൈ: പറമ്പിക്കുളം അണക്കെട്ടില്‍ തകര്‍ന്ന് ഒലിച്ചുപോയ ഷട്ടറിന് പകരം ഏഴു കോടി രൂപ ചെലവില്‍ പുതിയ ഷട്ടര്‍ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകു പ്പ് അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തമി ഴ്നാട് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള 90 അണക്കെട്ടുകളും പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒക്ടോബര്‍ അവസാനത്തോടെ ഇവര്‍ റിപ്പോര്‍ട്ട് നല്‍കും. അണക്കെട്ടിലെ മറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കും. പഴയ ഷട്ടറിന് 42 അടി വീതിയും 27 അടി ഉയരവുമാണുണ്ടായിരുന്നത്. ഷട്ടറിന്റെ തകര്‍ ച്ച സംബന്ധിച്ച് തമിഴ്‌നാട് അധികൃതര്‍ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ക്കും സെന്‍ട്രല്‍ വാട്ടര്‍ കമീഷനും പ്രാഥമിക റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കും. മൂന്ന് മാസത്തിനിടെ ബന്ധപ്പെട്ട ഉദ്യോഗ സ്ഥര്‍ പറമ്പിക്കുളം അണക്കെട്ട് മൂന്ന് തവണ സന്ദര്‍ശിച്ച് ചെയിന്‍ ലിങ്ക്, കൗണ്ടര്‍ വെയ്റ്റ്, മറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവ പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.